HOME
DETAILS
MAL
പനി: ഇന്നലെ എട്ടു പേര് മരിച്ചു
backup
June 27 2017 | 19:06 PM
തിരുവനന്തപുരം: നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുമ്പോഴും സംസ്ഥാനത്ത് ഇന്നലെ പിഞ്ചുകുഞ്ഞുങ്ങളടക്കം എട്ടു പേര് പനി ബാധിച്ചു മരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 23,705 പേര് ചികിത്സ തേടിയെത്തി. കൊല്ലം കോട്ടംകര സ്വദേശികളായ അഫ്സല് (17), സുധാ ദേവി (46), തൃശൂര്‍ പുത്തൂര്‍ സ്വദേശി വത്സല (60), കോണ്ടാഴി സ്വദേശിനി അമ്പിളി (38), മലപ്പുറം വാഴക്കാട് സ്വദേശിനി അപൂര്‍വ (രണ്ട്), പാലക്കാട് കുത്തനൂര്‍ സ്വദേശി കുഞ്ഞുലക്ഷ്മി അമ്മ (74), കൊല്ലം തെക്കുംഭാഗം സ്വദേശി അജിത് കുമാര്‍ (36), മലപ്പുറം മൊറയൂര്‍ സ്വദേശി ഷിഹാബുദ്ദീന് (ഒന്ന്) എന്നിവരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."