മിന്നുവിന്റെ ആദ്യ സ്‌കൂള്‍ ദിനം
എം. ഫാത്തിമ
ഇന്ന് മിന്നുക്കുട്ടിക്ക് സ്‌കൂള്‍ തുറക്കുന്ന ദിവസമാണ്. അവളുടെ അകതാരില്‍ സന്തോഷം തത്തിക്കളിച്ചു. മുഖത്ത് പുതിയ പ്രഭാതത്തിന്റെ വെളിച്ചങ്ങള്‍ തെളിഞ്ഞുവന്നു. കുഞ്ഞുകുടയും ബാഗും തൂക്കി സ്‌കൂളില്‍ പോകുന്നത് അവള്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട് നാളുകളായി. തിമിര്‍ത്തു പെയ്യുന്ന മഴയത്ത് വര്‍ണക്കുടചൂടി നടന്നുപോകണം.
അവളുടെ മനം കുളിരണിഞ്ഞു. മോളേ വേഗം ഭക്ഷണം കഴിക്കൂ... ഇന്ന് പുത്തനുടുപ്പിട്ട് സ്‌കൂളില്‍ പോണ്ടേ...
മിന്നു ആഹ്ലാദത്തോടെ മേശക്കരികിലിരുന്നു. ഭക്ഷണം ഉത്സാഹത്തോടെ കഴിച്ചു. അപ്പോഴേക്കും അമ്മ മുറിയില്‍ വസ്ത്രങ്ങള്‍ തയാറാക്കി. കൈ കഴുകി മുറിയില്‍ ചെന്ന് പുത്തന്‍ ഉടുപ്പണിഞ്ഞു. പൊട്ട് തൊട്ടു, കണ്ണെഴുതി, സുന്ദരിക്കുട്ടിയായി അമ്മക്കൊരുമ്മയും നല്‍കി ചെറുമഴയില്‍ കുടചൂടി വീട്ടില്‍ നിന്നിറങ്ങി. മുറ്റത്തെ പൂക്കളെ തലോടി സ്‌കൂളിലേക്ക്...
പുതിയ കൂട്ടുകാര്‍. മനോഹരമായ വിദ്യാലയം. എല്ലാം കണ്ട അവള്‍ തുള്ളിച്ചാടി. പാട്ടുപാടി ആടിക്കളിച്ചു. ആദ്യദിവസം കഴിഞ്ഞു. തിരിച്ച് വീട്ടിലെത്തിയ അവള്‍ മുത്തശ്ശനോടും മുത്തശ്ശിയോടും ആദ്യാനുഭവങ്ങള്‍ പങ്കുവച്ചു.
സ്‌കൂളിലെ കൂട്ടുകാരെക്കുറിച്ചും ആകാശചുംബിതമായി നില്‍ക്കുന്ന സ്‌കൂളിന്റെ വലിപ്പത്തെക്കുറിച്ച് അതിശയത്തോടെ അവള്‍ വാചാലയായി. 'എന്റെ മോളും ഒരിക്കല്‍ വലുതാകും. സ്‌കൂളിന്റെ അത്രയും ഉയരങ്ങള്‍ കീഴടക്കാന്‍ മിന്നുവിന് കഴിയും'. മുത്തശ്ശന്റെ വാക്കുകളില്‍ അവരുടെ ഓര്‍മകളും കുളിരണിഞ്ഞു.
സെന്റ് പോള്‍സ് എ.യു.പി സ്‌കൂള്‍, തൃക്കരിപ്പൂര്‍
7 സി
ചഗ്ഗാതി മാമന്‍
സി. അദീബ് റഷ്ദാന്‍ പുതുപൊന്നാനി
അമ്പിളിമാമാ ചങ്ങാതീ
താഴെ നോക്കി ഇരിപ്പാണോ
ഞങ്ങളെ നോക്കി ചിരിക്കുന്നോ
ഞങ്ങടെ കൂടെ നടക്കുന്നോ
അമ്പിളിമാമാ ചങ്ങാതീ
മാനത്തുനിന്ന് ചിരിക്കുന്നോ
പകലില്‍ നിന്നെ കണ്ടില്ല
രാത്രിയില്‍ നിന്റെ പൊന്‍വെട്ടം
അമ്പിളിമാമാ ചങ്ങാതീ
മേഘത്തിനുള്ളിലിരിപ്പാണോ
ഭൂമിയെ ചുറ്റി നടപ്പാണോ
ഞങ്ങടെ കൂടെ പോരുന്നോ
എ, എ.എം.എല്‍.പി സ്‌കൂള്‍ പള്ളപ്രം,
പൊന്നാനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."