HOME
DETAILS
MAL
സഊദി എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് ഖത്തറിന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നെന്ന്
backup
November 19 2019 | 05:11 AM
റിയാദ്: ഇക്കഴിഞ്ഞ മെയില്‍ ഒമാന്‍ ഉള്‍ക്കടലില്‍ സഊദി എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെകുറിച്ച് ഖത്തറിന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സിയെ ഉദ്ധരിച്ച് അമേരിക്കയിലെ ഫോക്സ് ന്യൂസ് ചാനല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെയ് 12ന് രണ്ടു സഊദി എണ്ണക്കപ്പലുകള്‍ക്കും നോര്‍വീജിയന്‍ എണ്ണക്കപ്പലിനും നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ചും യു.എ.ഇയിലെ ഫുജൈറ തുറമുഖത്തിനു സമീപംവച്ച് മറ്റു കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ചും ഖത്തറിന് മുന്‍കൂട്ടി അറിയാമായിരുന്നെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."