ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോല്‍പ്പിക്കണം
കരുനാഗപ്പള്ളി: ബഹുസ്വരതയും സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും ഇന്ത്യ രാജ്യത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ഇതിനെ വര്‍ഗീയ വല്‍കരിക്കാനും മറ്റും ഇറങ്ങിത്തിരിക്കുന്ന ഫാസിസ്റ്റ് ശക്തികളെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് കാലഘടത്തിന്റെ ആവശ്യമാണെും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കരുനാഗപ്പള്ളി റെയിഞ്ച് വാര്‍ഷിക ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു.
പുത്തന്‍സങ്കേതം സീനത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന 19ാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് എം മഹമൂദ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
ഖാദിരിയ്യ സ്‌കൂള്‍ മാനേജരും കൊട്ടുകാട് ജമാഅത്ത് പ്രസിഡന്റുമായ പി.എച്ച്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുഫത്തിഷ് സദറുദ്ദീന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. റെയിഞ്ച് സെക്രട്ടറി അബ്ദുല്‍ സമദ് മാസ്റ്റര്‍ സ്വാഗതവും അബ്ദുല്‍ സലാം അഹ്‌സനി നന്ദിയും പറഞ്ഞു. സഫറുള്ള ഖാന്‍, ഷറഫുദ്ദീന്‍ ബാഖവി, കബീര്‍ മുസ് ലിയാര്‍, ബഷീര്‍ മുസ്‌ലിയാര്‍, സുബൈര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഷറഫുദ്ദീന്‍ ബാഖവി(പ്രസിഡന്റ്), അബ്ദുല്‍ സലാം അഹ്‌സനി, സിറാജുദ്ദീന്‍ റഷാദി(വൈസ് പ്രസിഡന്റ്), എം അബ്ദുല്‍ സമദ് മാസ്റ്റര്‍(സെക്രട്ടറി), അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാര്‍, മുഹമ്മദ് സാദിഖ് മന്നാനി(ജോ. സെക്രട്ടറി), സുബൈര്‍(ട്രഷറര്‍), ബഷീര്‍ മുസ് ലിയാര്‍(പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍), മുഹമ്മദ് ഷാഫി മന്നാനി(വൈസ് ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."