HOME
DETAILS

നടനം, മോഹനം; കലാവസന്തത്തിന് ഇന്ന് കൊടിയിറക്കം

  
backup
November 30 2018 | 05:11 AM

%e0%b4%a8%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%8b%e0%b4%b9%e0%b4%a8%e0%b4%82-%e0%b4%95%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

തലശ്ശേരി: കോല്‍ തട്ടുകളികളുടെയും നൃത്ത വൈവിധ്യങ്ങളുടെയും രാവ് സമ്മാനിച്ച് കൗമാര കലോത്സവത്തിന്റെ രണ്ടാംദിനം. 17 വേദികളില്‍ നടന്ന മത്സരങ്ങള്‍ക്കെല്ലാം നിറസാന്നിധ്യമായിരുന്നു നഗരം സാക്ഷ്യംവഹിച്ചത്. തുടക്കത്തിലുള്ള പോരായ്മകള്‍ ഉണ്ടായെങ്കിലും അതിജീവിക്കുന്ന കാഴ്ചയായിരുന്നു.
അപ്പീലുകള്‍ക്കും പരാതികള്‍ക്കും ഇന്നലെ കുറവുണ്ടായിരുന്നു. വേദി മാറ്റങ്ങള്‍ക്കും ഭക്ഷണ ക്രമീകരണത്തിലും തുടക്കത്തില്‍ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളര്‍ ബുദ്ധിമുട്ടനുഭവിച്ചെങ്കിലും ഇന്നലെ അതിനു പരിഹാരമായി. മുബാറക്ക് സ്‌കൂളിലെ വേദികളായ ആറ്, ഏഴ്, പതിനേഴ് വേദികളില്‍ മാപ്പിള കലയുടെ ആവേശ ആരവങ്ങളായിരുന്നു. കോല്‍ക്കളി മത്സരത്തിന്റെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വേദി ആറില്‍ അരങ്ങേറിയത്. ആനുകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മൂകാഭിനയങ്ങളും വേറിട്ടതായി. മുബാറക് സ്‌കൂളില്‍ ഗ്ലാമര്‍ ഇനമായ ഒപ്പന മത്സരത്തിന്റെ മനോഹാരിതയോടെ ഇന്നു മേളയ്ക്കു കൊടിയിറങ്ങും.

ഉപ്പാന്റെ രചനയില്‍ മകള്‍ക്ക് നൂറുമാര്‍ക്ക്

തലശ്ശേരി: ഹൈസ്‌കൂള്‍ വിഭാഗം അറബിക് കഥാപ്രസംഗത്തില്‍ ഉപ്പാന്റെ രചനയില്‍ മകള്‍ക്ക് നൂറുമാര്‍ക്ക്. എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് ചെയര്‍മാന്‍ എസ്.വി മുഹമ്മദ് അലിയുടെ മകള്‍ എസ്.വി നദാ റഷാദയാണ് അറബിക് കഥാപ്രസംഗത്തില്‍ ഇന്ത്യയുടെ ഭീകരാവസ്ഥയെ തുറന്നുകാട്ടി ഒന്നാം സ്ഥാനം നേടിയത്. 'രാഷ്ട്രപിതാവ് വീണ്ടും വധിക്കപ്പെടുന്നു' എന്ന സമകാലിക ആശയത്തെ മുഹമ്മദ് അസീമിന്റെ മരണവുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിച്ചത്.
കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെയും ബീഫ് കഴിച്ചതില്‍ കൊല്ലപ്പെട്ട അഖ്‌ലാഖും ഹരിയാനയിലെ ട്രെയിനില്‍ കൊല്ലപ്പെട്ട ജുനൈദും കഥാപ്രസംഗത്തില്‍ വിഷയമായി. കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് നദ. കഴിഞ്ഞ രണ്ടുതവണയും രണ്ടാം സ്ഥാനം നേടി തൃപ്തിപ്പെടേണ്ടി വന്ന നദ ഇത്തവണ നിറഞ്ഞ പുഞ്ചിരിയോടെയാണ് തലശ്ശേരിയില്‍നിന്ന് മടങ്ങിയത്.

മൈക്ക് കെണിയായി; അര്‍ഹിച്ച സ്ഥാനം കിട്ടിയില്ലെന്ന് ആക്ഷേപം

തലശ്ശേരി: കഴിഞ്ഞദിവസം നടന്ന റവന്യു ജില്ലാ കലോത്സവത്തിലെ വട്ടപ്പാട്, ദഫ് മുട്ട് മത്സരങ്ങളില്‍ മത്സരാര്‍ഥികളില്‍ വ്യാപക ആക്ഷേപം. മത്സരാര്‍ഥികള്‍ക്ക് നല്‍കിയ മൈക്കില്‍നിന്ന് വൈദ്യുത ആഘാതമുണ്ടായതാണ് ആക്ഷേപത്തിനിടയാക്കിയത്.
ഇതോടെ ടീമുകള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം ലഭിച്ചില്ലെന്ന പരാതിയുമായി മത്സരാര്‍ഥികള്‍ രംഗത്തെത്തി. മിക്ക ടീമുകള്‍ക്കും ഇത് തന്നെയായിരുന്നു അവസ്ഥ. മത്സരം കഴിഞ്ഞ് വേദിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ അധികൃതരോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമെടുത്തില്ലെന്ന് മത്സരാര്‍ത്ഥികള്‍ പറയുന്നു. റാണി ജെയ് എച്ച്.എച്ച്.എസ്, എളയാവൂര്‍ സി.എച്ച്.എം, പെരിങ്ങത്തൂര്‍ എന്‍.എ.എം, തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂളുകളിലെ മത്സരാര്‍ഥികളാണ് പരാതികളുമായി എത്തിയത്.

കുതിപ്പോടെ കണ്ണൂര്‍ നോര്‍ത്ത്

തലശ്ശേരി: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ നോര്‍ത്ത് കുതിപ്പ് തുടരുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 170 പോയിന്റുമായാണ് കണ്ണൂര്‍ നോര്‍ത്ത് ഒന്നാമത് നില്‍ക്കുന്നത്. 140 പോയിന്റുമായി കണ്ണൂര്‍ സൗത്തും 137 പോയിന്റുമായി തലശ്ശേരി സൗത്തും തൊട്ടുപിറകിലുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 163 പോയിന്റുമായാണ് കണ്ണൂര്‍ നോര്‍ത്തിന്റെ മുന്നേറ്റം. 149 പോയിന്റുമായി കണ്ണൂര്‍ സൗത്തും 147 പോയിന്റുമായി പയ്യന്നൂരുമാണ് തൊട്ടുപിന്നില്‍.
ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ 51 പോയിന്റോടെ മട്ടന്നൂരാണ് മുന്നില്‍. തലശ്ശേരി നോര്‍ത്ത് 49ഉം ചൊക്ലി, ഇരിട്ടി, കണ്ണൂര്‍ നോര്‍ത്ത്, പയ്യന്നൂര്‍, തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലകള്‍ 48ഉം പോയിന്റുമായി പിന്നാലെയുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ 53 പോയിന്റ് നേടി തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയാണ് മുന്നില്‍. ചൊക്ലി (51), കണ്ണൂര്‍ നോര്‍ത്ത് (50), തലശ്ശേരി സൗത്ത് (49) ഉപജില്ലകള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.സ്‌കൂളുകളില്‍ എച്ച്.എസ്.എസ് വിഭാഗത്തില്‍ 68 പോയിന്റുമായി മമ്പറം എച്ച്.എസ്.എസും 67 പോയിന്റുമായി പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പോരാട്ടത്തിലാണ്. ആദ്യദിനം ചിത്രത്തിലില്ലാതിരുന്ന കടമ്പൂര്‍ എച്ച്.എസ്.എസ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 83 പോയിന്റോടെ ഏറെ മുന്നിലാണ്. 67 പോയിന്റുമായി മമ്പറം എച്ച്.എസ്.എസും 61 പോയിന്റുമായി കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും 50 പോയിന്റുമായി മൊകേരി രാജീവ് ഗാന്ധി സ്മാരക എച്ച്.എസുമാണ് ഈ വിഭാഗത്തില്‍ പിന്നിലുള്ളത്.
ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ മമ്പറം എച്ച്.എസ്.എസ് (49), കൂത്തുപറമ്പ് എച്ച്.എസ് (44), ചെറുകുന്ന് ജി.വി.എച്ച്.എസ്.എസ് (33) എന്നിവര്‍ മുന്നിട്ടുനില്‍ക്കുന്നു.
ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ തളിപ്പറമ്പ് സീതിസാഹിബ് എച്ച്.എസ്.എസ് 33ഉം പെരിങ്ങത്തൂര്‍ എന്‍.എ.എം.എച്ച്.എസ്.എസ് 30ഉം മമ്പറം എച്ച്.എസ്.എസ് 26ഉം കൂടാളി എച്ച്.എസ്.എസ് 25ഉം പോയിന്റുമായി കുതിപ്പ് തുടരുന്നു.

കോല്‍ അടിച്ച് സെന്റ് ജോസഫ്‌സ്

തലശ്ശേരി: സബ് ജില്ലയില്‍നിന്ന് നഷ്ടപ്പെട്ട കുത്തക അപ്പീലിലൂടെ ജില്ലാ കലോത്സവത്തില്‍ തിരിച്ചുപിടിച്ച് തലശ്ശേരി സെന്റ് ജോസഫ്‌സ് എച്ച്.എച്ച്.എസ്. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരത്തിലാണ് ആദില്‍ മുഹമ്മദ് ശഫീഖും ടീമും ഒന്നാം സ്ഥാനം നേടിയത്. തലശ്ശേരിയുടെ ചരിത്രം അയവിറക്കിയ അവതരണം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ വര്‍ഷവും സെന്റ് ജോസഫ്‌സ് സ്‌കൂള്‍ തന്നെയായിരുന്നു സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുത്തിരുന്നത്. ഇത്തവണ സബ് ജില്ലാ തലത്തില്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ അപ്പീല്‍ വഴി ജില്ലാ കലോത്സവത്തില്‍ മത്സരിക്കുകയായിരുന്നു.
മെയ് വഴക്കത്തിലൂടെ കോല്‍ക്കളിയുടെ ചുവടുകള്‍ പരിശീലിപ്പിച്ചത് അബ്ബാസ്, റബിന്‍ വടകര എന്നിവരാണ്. ചിട്ടയാര്‍ന്ന അവതരണവും മറ്റ് ടീമുകളില്‍ നിന്നുമുള്ള വ്യതസ്തമായി അവതരണവുമാണ് ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കാനുള്ള കാരണം. സബ് ജില്ലാ കലോത്സവത്തില്‍ കോല്‍ ഇറക്കിവയ്ക്കുമെന്നു കരുതിയിടത്തുനിന്ന് വീണ്ടും ഉയര്‍ത്തെയുന്നേറ്റിരിക്കുകയാണ് സെന്റ് ജോസഫ്‌സ്.
അതേസമയം എച്ച്.എച്ച്.എസ് വിഭാഗം കോല്‍ക്കളി മത്സരത്തില്‍ ആതിഥേയരായ മുബാറക് ഹെയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുത്തക നിലനിര്‍ത്തി. തുടര്‍ച്ചയായ 18 ാം വര്‍ഷവും മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് ഒന്നാംസ്ഥാനം.മാപ്പിളക്കലയുടെ തനിമയില്‍ ഏറെ ശ്രദ്ധേയമായ ഹയര്‍ സെക്കന്‍ഡറി വിഭാഗം കോല്‍ക്കളിയില്‍ റസീനുല്‍ അമീനും സംഘവുമാണ് ഒന്നാംസ്ഥാനം നേടിയത്. മജീദ് കമേരിയും ഷുഹൈലുമാണ് പരിശീലകന്‍. പങ്കെടുത്ത 18 ടീമിന്റെയും അവതരണങ്ങള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു.വലിയ താളക്കളിയും ഒഴിച്ചില്‍ മുട്ടുമാണ് കോല്‍ക്കളിയുടെ അവതരണ മികവ് കൂട്ടിയത്. നിറഞ്ഞ സദസില്‍ ഹര്‍ഷാരവത്തോടെയാണ് ഓരോ ടീമിന്റെയും അവതരണം കലാസ്വാദകര്‍ ഏറ്റുവാങ്ങിയത്.

മൂകാഭിനയത്തില്‍ തിളങ്ങി കടമ്പൂര്‍

തലശ്ശേരി: മൂകാഭിനയത്തിന്റെ പുതുഭാവങ്ങള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നുനല്‍കി കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മത്സരാര്‍ഥികള്‍. ഇത്തവണ ഹയര്‍ സെക്കന്‍ഡറി തല മൂകാഭിനയത്തില്‍ ഒന്നാംസ്ഥാനമാണ് ആറംഗ മത്സരാര്‍ഥികള്‍ നേടിയത്.
പുത്തന്‍ വ്യവസായത്തിന്റെ കടന്നുകയറ്റവും പരമ്പരാഗത കുടില്‍ വ്യവസായത്തിന്റെ തകര്‍ച്ചയുമാണ് സന്ദേശം.
മണ്‍കലം നിര്‍മിച്ചുവില്‍ക്കുന്ന തൊഴിലാളിയുടെ ദാരുണ ജീവിതവും ഇതില്‍ പ്രധാനമായി അവതരിപ്പിക്കുന്നു. മണ്‍ചട്ടി നിര്‍മാണവും വില്‍പനയുമായി ജീവിതം കൊണ്ടുപോകുന്നതിനിടെ ഫൈബര്‍ കമ്പനി കടന്നുവരുന്നു.
ഇതോടെ മണ്‍ചട്ടി നിര്‍മാണം പാടെ ജനം അവഗണിക്കുകയും കാലത്തിന്റെ മാറ്റത്തിനൊപ്പം കടന്നുപോവുകയും ചെയ്യുന്നതാണ് പ്രമേയം. പ്രത്യുജിത്ത് മഞ്ജു, ദേവിക, സൗരവ് മനോജ്, ആദിത് ജഗതീഷ്, ഇഷിക, നിതിന്‍ എന്നിവരാണ് മൂകാഭിനയത്തില്‍ അഭിനയിച്ചത്. അധ്യാപകനായ എം.കെ നകുലാണ് വിദ്യാര്‍ഥികള്‍ക്ക് മൂകാഭിനയം പകര്‍ന്നുനല്‍കിയത്. ആറു ടീമുകളാണ് മത്സരിച്ചത്. ഉപജില്ലയില്‍ തുടര്‍ച്ചയായി നിരവധി തവണ ചാംപ്യന്‍മായിരുന്നു കടമ്പൂര്‍ എച്ച്.എസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  15 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  15 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  15 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  15 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  15 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  15 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  15 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  15 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  15 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  15 days ago