HOME
DETAILS
MAL
തലസ്ഥാനത്തെ രാഷ്ട്രീയ അക്രമം: മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും ഗവര്‍ണര്‍ വിളിച്ചുവരുത്തി
backup
July 30 2017 | 09:07 AM
തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ഡി.ജി.പി ലോക്നാഥ് ബെഹ്റയേയും ഗവര്‍ണര്‍ പി.സദാശിവം വിളിച്ചുവരുത്തി. സമാധാനം പുലര്‍ത്താന്‍ കര്‍ശന ജാഗ്രത വേണമെന്ന് ഗവര്‍ണര്‍ ഇരുവരോടും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ 11.30 നും ഡി.ജി.പിയെ 12.30 നുമാണ് ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്.
കുറ്റവാളികളെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. കുറ്റക്കാരുടെ പദവിയോ രാഷ്ട്രീയമോ കണക്കിലെടുക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."