HOME
DETAILS
MAL
ജി 20 ഉച്ചകോടി അധ്യക്ഷപദവി സഊദി ഏറ്റെടുത്തു
backup
November 25 2019 | 05:11 AM
റിയാദ്: അടുത്ത വര്‍ഷം സഊദിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി സഊദി അറേബ്യ ഏറ്റെടുത്തു. ജപ്പാനിലെ നഗോയയില്‍ ചേര്‍ന്ന ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് അധ്യക്ഷസ്ഥാനം സഊദി ഔദ്യോഗികമായി സ്വീകരിച്ചത്. സഊദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുത്തത്.
ജി-20 കൂട്ടായ്മക്ക് നേതൃത്വം നല്‍കി സഊദി മുന്നോട്ടുവയ്ക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ജി-20 അധ്യക്ഷ സ്ഥാനം ആരംഭിക്കുന്ന ഡിസംബര്‍ ആദ്യത്തില്‍ പരസ്യപ്പെടുത്തും. ആഗോള സാമ്പത്തികമാന്ദ്യം അഭിമുഖീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിന് അടുത്ത മാസം ആദ്യവാരത്തില്‍ ജി-20 ധനമന്ത്രിമാര്‍ റിയാദില്‍ യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."