ഒക്ടോബറില്‍ മഹല്ല്തല സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനം
കളമശേരി: ഒക്ടോബറില്‍ ജില്ലയിലെ എല്ലാ മഹല്ലുകളിലും സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ ജമാഅത്ത് കൗണ്‍സില്‍ നടത്തിയ ജില്ലാ മഹല്ല് സംഗമം ആഹ്വാനം ചെയ്തു. ഈ സംഗമങ്ങളില്‍ മഹല്ലിലെ ഭൗതിക സൗകര്യങ്ങളും മറ്റും വിലയിരുത്തി കര്‍മ പദ്ധതിക്കുളള മാര്‍ഗരേഖ തയാറാക്കും. അടുത്ത ഒരു വര്‍ഷത്തേക്ക് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ ജില്ലാ സംഗമത്തില്‍ പ്രഖ്യാപിച്ചു.
എല്ലാ മഹല്ലുകളിലും പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റ്, മഹല്ല് കമ്മിറ്റികളെ സഹായിക്കുന്നതിനായി യുവജനവേദി രൂപീകരണം, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പഠന വേദികള്‍, താലൂക്ക് തലത്തിലോ മേഖല തലത്തിലോ കൗണ്‍സിലിങ്ങ് സെന്ററുകള്‍, ജില്ലാതലത്തില്‍ അഭിഭാഷക സമ്മേളനം എറണാകുളത്ത്, പ്രൊഫഷണലുകളുടെ ജില്ലാ സംഗമം ആലുവയില്‍ , വനിതാ സമ്മേളനം, ജില്ലാ മഹല്ല് ഡയറി പ്രസിദ്ധീകരണം, കുഴിവേലിപ്പടിയിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ എന്നിവയാണ് നടപ്പാനുദ്ദേശിക്കുന്നതെന്ന് അഡ്വ കെ.കെ കബീര്‍ നടത്തിയ പ്രഖ്യാപനത്തില്‍ പറഞ്ഞു. സംഗമത്തില്‍ ജില്ലാ ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."