നാഷണല്‍ ഹെറാള്‍ഡ് കേസ്: അന്തിമ വിധി ഇപ്പോഴില്ലെന്ന് സുപ്രിംകോടതി, നികുതി നിര്‍ണയം തുടരും
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ നടക്കുന്ന ആദായനികുതി വകുപ്പിന്റെ നികുതി നിര്‍ണയം തുടരാന്‍ സുപ്രിംകോടതി തീരുമാനം. അതേസമയം, കേസില്‍ അന്തിമ വിധി സുപ്രിംകോടതി പുറപ്പെടുവിച്ചില്ല. ജനുവരി എട്ടിനാണ് കേസ് ഇനി പരിഗണിക്കുക.
ചില കാരണങ്ങള്‍ കൊണ്ട് ഇന്ന് വിധി പറയാനാവില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിനു വേണ്ടി ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച അസോസിയേറ്റ് ജേണല്‍ ലിമിറ്റഡിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. കമ്പനിയുടെ 2011-12 വര്‍ഷത്തെ നികുതി നിര്‍ണയമാണ് ആദായനികുതി വകുപ്പ് വീണ്ടും നടത്തുന്നത്. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധിയും ഓസ്കര് ഫെര്‍ണാണ്ടസും ഹരജി നല്‍കിയത്.
നേരത്തെ, കഴിഞ്ഞമാസം ഡല്‍ഹി ഹൈക്കോടതി ഈ ഹരജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."