വിഡിയോയും മൊബൈല്‍ ആപ്പും പ്രകാശനം ചെയ്തു
കോഴിക്കോട്: വാക്‌സിനേഷന്‍ കുട്ടികളുടെ ജന്‍മാവകാശം എന്ന പേരില്‍ ദേശീയ ആരോഗ്യ ദൗത്യം സി.ഡിറ്റിന്റെ സഹായത്തോടുകൂടി നിര്‍മിച്ച വാക്‌സിനേഷന്‍ പ്രചലരണ വിഡിയോയുടെയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വികസിപ്പിച്ച ഇമ്മ്യൂണൈസേഷന്‍ കേരള എന്ന മൊബൈല്‍ ആപ്പിന്റെയും പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയും ചലച്ചിത്രതാരം മോഹന്‍ലാലും സംയുക്തമായി നിര്‍വഹിച്ചു.
റാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ ബോധവത്കരണ പ്രചരണങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മോഹന്‍ലാലിനെ മന്ത്രി ആദരിച്ചു.
2008 മുതലാണ് സംസ്ഥാനത്ത് ഡിഫ്ത്തീരിയയുടെ സാന്നിധ്യം വീണ്ടും കണ്ടു തുടങ്ങിയതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. മതത്തിന്റെ ആളുകളാണ് വാക്‌സിനേഷനെ എതിര്‍ക്കുന്നത് എന്നൊരു പ്രചാരണമുണ്ടായിരുന്നു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ചെന്നപ്പോള്‍ എല്ലാ മതവിഭാഗങ്ങളും വാക്‌സിനു വേണ്ടി കൈകോര്‍ക്കുന്നതാണ് കണ്ടതെന്നും മന്ത്രി പറഞ്ഞു.
കേരള സര്‍ക്കാറിന്റെ കീഴിലുള്ള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഐനമസ്‌തേ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സഹായത്തോടുകൂടി രൂപകല്‍പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷനാണ് ഇമ്മ്യൂണൈസേഷന്‍ കേരള. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ആപ്ലിക്കേഷന്‍ ലഭ്യമാവുക. കുട്ടികള്‍ വളരുന്നതിനുസരിച്ച് വിവിധ സമയങ്ങളില്‍ എടുക്കേണ്ട വാക്‌സിനുകളെക്കുറിച്ച് ഈ ആപ്ലിക്കേഷന്‍ അറിവു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."