ചന്ദ്രബോസ് വധക്കേസ്: നിസാമിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിസാമിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.നിസാമിന്റെ മാനസിക നില തെറ്റിയെന്നും ചികിത്സിക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരന് പി.ഐ അബ്ദുള്‍ഖാദര്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം പ്രകാരം സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ അയാള്‍ക്ക് തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഖാദറിന്റെ ഹരജിയില്‍ പറയുന്നു. മനോനില തകരാറിലായ മട്ടിലായിരുന്നു പെരുമാറ്റം. നിസാം മറ്റുള്ളവരെ ആക്രമിക്കാനോ സ്വയം മുറിവേല്‍പ്പിക്കാനോ സാധ്യതയുണ്ട്. ഇതിനാല്‍ തടവുശിക്ഷ അനുഭവിക്കുന്നത് തടഞ്ഞ് ചികിത്സിപ്പിക്കണമെന്നായിരുന്നു സഹോദരന്റെ ഹരജിയിലെ ആവശ്യം. കണ്ണൂര്‍ ജയിലില്‍ കഴിയുന്ന നിസാമിനെ മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കൂടുതല്‍ പരിശോധന ആവശ്യമുണ്ടെങ്കില്‍ വിദഗ്ദ്ധ പരിശോധനയാവാമെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."