മണലൂര്‍ ഏനാമാവ് കടവ് സ്റ്റീല്പാലം നാടിന് സമര്‍പ്പിച്ചു
അന്തിക്കാട്: നാട്ടുകാരുടെ ചിരകാല സ്വപ്നം സാക്ഷാല്‍കരിച്ച് മണലൂര്‍ ഏനാമാവ് കടവ് സ്റ്റീല്പാലം നാടിനു സമര്‍പ്പിച്ചു. സി.എന്‍ ജയദേവന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ടു കോടി രുപ ചെലവഴിച്ചു നിര്‍മിച്ച പാലം മണലൂര്‍ വെങ്കിടങ്ങ് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ സ്റ്റീല്‍ പാലം നാടിന് സമര്‍പ്പിച്ചു. സി.എന്‍ ജയദേവന് എം.പി അധ്യക്ഷനായി.
മുരളി പെരുനെല്ലി എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മണലൂര്‍, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റുമാരായ വിജി ശശി, രതി എം.ശങ്കര്‍, കെല് മാനേജിങ് ഡയരക്ടര്‍ ഷാജി എം. വര്‍ഗീസ്, അന്തിക്കാട്, മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി ശ്രീദേവി, ലതി വേണുഗോപാല്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെന്നി, സിജി മോഹന്‍ ദാസ് , ടി.വി ഹരിദാസ്, മുംതാസ് റസാഖ്, വേലുക്കുട്ടി, എം.കെ സദാനന്ദന്, സി.കെ വിജയന്, കെ.ബി ജയറാം, വി.ആര് മനോജ്, ആര്.എ അബ്ദുള്‍ മനാഫ്, രമേശ് കുമാര്‍, എ.കെ തങ്ങള്‍, കെ.വി വിനോദന്‍, എം.ആര് മോഹനന്, സുധര്‍മന്‍ ചിരുകണ്ടത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."