വിലക്കിഴിവുമായി ഖാദി ഓണം-ബക്രീദ് വിപണനമേള നാളെ മുതല്‍
ആലപ്പുഴ: ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്ന ഓണംബക്രീദ് ഖാദി വിപണന മേള നാളെ ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 9.30ന് ആലപ്പുഴ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ കെ.സി വേണുഗോപാല്‍ എം.പി നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം വഹിക്കും. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ആദ്യവില്‍പ്പന നിര്‍വഹിക്കും. ബോര്‍ഡഎ ഡയറക്ടര്‍ കെ.എസ്. പ്രദീപ് കുമാര്‍, നഗരസഭാംഗങ്ങളായ ജി. ശ്രീജിത്ര, ബഷീര്‍ കോയാപറമ്പില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ലീഡ് ബാങ്ക് മാനേജര്‍ ജി. വിദ്യാധരന്‍ നമ്പൂതിരി, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ കെ.എസ്. അജിമോന്‍, പ്രോജക്റ്റ് ഓഫീസര്‍ എം.ജി ഗിരിജ എന്നിവര്‍ പങ്കെടുക്കും.
കൂടാതെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബാങ്ക്, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് 35,000 രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ഗ്രാമീണനെയ്ത്തുകാരുടെ കരവിരുതില്‍ തീര്‍ത്ത പകിട്ടാര്‍ന്ന പട്ടുസാരികള്‍, കോട്ടണ്‍, മസ്ലിന്‍, സില്‍ക്ക് ഖാദി തുണിത്തരങ്ങള്‍, വിവിധയിനം ദോത്തികള്‍, വിദേശങ്ങളില്‍ പോലും പ്രിയമായി മാറിയ ഖാദി കോട്ടണ്‍, സില്‍ക്ക് മിലേനി ഷര്‍ട്ടുകള്‍, കോട്ടണ്‍ കിടക്ക വിരികള്‍, വിവിധ ഗ്രാമവ്യവസായ ഉല്പന്നങ്ങള്‍ തുടങ്ങിയവ ആലപ്പുഴ ഖാദി ഗ്രാമ സൗഭാഗ്യയിലും അംഗീകൃത വില്‍പനശാലകളിലും ലഭിക്കും.
സെപ്റ്റംബര്‍ മൂന്നുവരെയാണ് മേള. ആയിരം രൂപയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുത്ത് 16 പവന്റെ സ്വര്‍ണസമ്മാനങ്ങള്‍ നല്‍കും. ആഴ്ചയില്‍ ഒരു വിജയിക്ക് 4000 രൂപ വിലയുള്ള പട്ടുസാരിയും സമ്മാനമായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."