മഹല്ലുകളില്‍ ഛിദ്രത ഉണ്ടാക്കുന്നവരെ കരുതിയിരിക്കുക'
പടിഞ്ഞാറത്തറ: വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന മഹല്ലുകളിലും മദ്റസകളിലും കടന്ന് കയറി ഛിദ്രത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് പടിഞ്ഞാറത്തറ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ശിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുഫത്തിശ് മുസ്തഫ ദാരിമി അധ്യക്ഷനായി. സുപ്രഭാതം ക്യാംപയിന് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. മഹല്ല് വൈസ് പ്രസിഡന്റ് സി.കെ ഇബ്റാഹീം ഹാജിയെ വാര്‍ഷിക വരിക്കാരനായി ചേര്‍ത്തി റെയ്ഞ്ച് തല ക്യാംപയിന് ശിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എം മുഹമ്മദ് ബഷീര്‍, ജി ആലി, മുഹ് യുദ്ദീന്‍ കുട്ടി യമാനി, ശറഫുദ്ദീന്‍ നിസാമി, എം.കെ ഇബ്റാഹീം മൗലവി, അബൂ സലീത് ഫൈസി സംസാരിച്ചു. പുതിയ ഭാരവാഹികളായി എം മുഹമ്മദ് ബഷീര്‍ (പ്രസി), മഞ്ചേരി ആലി ഹാജി, പി.സി അഹ്മദ് ഹാജി (വൈ.പ്രസി), എം അഹ്മദ് മൗലവി (ജന.സെക്ര), ടി അബ്ദുല്ല, പി നൗഷാദ് (ജോ.സെക്ര), കളത്തില്‍ മമ്മുട്ടി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."