HOME
DETAILS
MAL
പൗരത്വത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല
backup
December 21 2019 | 17:12 PM
റിയാദ്: ഇന്ത്യാരാജ്യത്തെ മതസൗഹാർദ്ദവും സാമുദായിക ഐക്യവും തകർക്കുന്ന തികച്ചും മനുഷ്യത്വ രഹിതവും വിവേചനപരവുമായ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാകുന്നതിനെതിരെ സബ്തുൽ അലായ സമസ്ത ഇസ്ലാമിക് സെന്റർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൗരത്വര ജിസറ്ററിന്റെ പേരിൽ രാജ്യത്തെ വെട്ടി മുറിക്കാൻ ഒരു ശക്തിയേയും അനുവദിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു.
പ്രസിഡന്റ് നൗഷാദ് ഫൈസി പൊഴുതന അധ്യക്ഷത വഹിച്ചു. ചെയർമാൻ അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു .നാസർ അൽഫൈസൽ, നൗഫൽമൂനാടി, ( കെ. എം.സി.സി) ഷംനാദ് കൊല്ലം പ്രസംഗിച്ചു. ഷെഫീഖ് കൊയിലാണ്ടി സ്വാഗതവുംറഫീഖ് പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു. നൗഷാദ് ഫൈസി പൊഴുതന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."