സ്വര്‍ണവും പണവും മൊബൈലും മോഷണം പോയതായി പരാതി
വിഴിഞ്ഞം: വീടിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന ദമ്പതികളുടെ തലയിണക്കടിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മൊബൈലും മോഷണം പോയതായി പരാതി.
വിഴിഞ്ഞം പഴയ പള്ളിക്ക് സമീപം പള്ളിത്തുറ പുരയിടത്തില്‍ താമിയാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസംമോഷണം നടന്നത്.
മത്സ്യത്തൊഴിലാളിയായ താമിയാനും ഭാര്യ ഐജിനും തങ്ങളുടെ കൈയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും മുക്കാല്‍ പവന്റെ ചെയിനും മൊബൈല്‍ ഫോണും തലയണക്കടിയില്‍ ഒളിപ്പിച്ച ശേഷമാണ് രാത്രി പതിനൊന്നോടെ ഉറങ്ങാന്‍ കിടന്നത്.രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് പണവും സ്വര്‍ണവും കള്ളന്‍ കൊണ്ടുപോയത് അറിയുന്നത്. വീടിന്റെ ഓടമ്പലിളക്കി മോഷ്ടാവ് ഉള്ളില്‍ പ്രവേശിച്ചാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് കേസെടുത്തു അന്വേഷണമാരംഭിച്ച വിഴിഞ്ഞം പൊലിസ് പറഞ്ഞു. മോഷണത്തിന് പിന്നില്‍ അയല്‍വാസിയാണെന്ന് സംശയമുള്ളതായി ഇവര്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഒരാഴ്ച മുന്‍പ് താമിയാന്റെ വീട്ടില്‍ മോഷണത്തിന് കയറിയ അയല്‍വാസിയെ അന്ന് ഇവര്‍ കൈയോടെ പിടികൂടി താക്കീത് നല്‍കി വിട്ടയച്ചിരുന്നുവെന്നും അന്ന് വെല്ലുവിളി നടത്തിയാണ് ഇയാല്‍ മടങ്ങിയതെന്നും ദമ്പതികള്‍ പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."