HOME
DETAILS
MAL
കേരളത്തിന്റെ പ്രതിഷേധം മാതൃകാപരം: കനയ്യകുമാര്‍
backup
December 31 2019 | 17:12 PM
തലശ്ശേരി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് കേരളം ഒന്നിച്ചുനില്‍ക്കുന്നതു മാതൃകാപരമാണെന്നു സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യകുമാര്‍. ആശയ-രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള ഒറ്റക്കെട്ടായ സമരമാണു വേണ്ടത്. എന്‍.പി.ആര് രാജ്യത്തെ മുസ്ലിംകളെ ലക്ഷ്യംവച്ചാണെങ്കിലും അതു തയാറാകുമ്പോള്‍ രേഖകളില്ലാത്ത മുഴുവന്‍ പാവപ്പെട്ടവരും പുറത്തുപോകും. എന്‍.പി.ആര് ഫലത്തില്‍ എന്‍.ആര്.സി തന്നെയാണ്. രാജ്യത്തെ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധതിരിച്ചു വിടാനുള്ള ശ്രമമാണു ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ കേരളഘടക രൂപീകരണത്തിന്റെ 80ാം വാര്‍ഷികാഘോഷത്തില്‍ പിണറായി പാറപ്രത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."