പാര്‍ലമെന്റിലെ ബഹളം: സ്പീക്കര്‍ സുമിത്ര മഹാജന്‍ സര്‍വകക്ഷി യോഗം വിളിച്ചു
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടര്‍ച്ചയായി തടസപ്പെടുന്നത് ഒഴിവാക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ സര്‍വകക്ഷി യോഗം വിളിച്ചു.
ഈ മാസം 11ന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനം ഇതുവരെ ഒരു ദിവസം പോലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ പിരിയുന്ന സാഹചര്യത്തിലാണ് സ്പീക്കറുടെ നടപടി.
ഇന്നലേയും പാര്‍ലമെന്റിന്റെ ഇരു സഭകളും ബഹളത്തില്‍ മുങ്ങി പിരിയുകയായിരുന്നു. ലോക്‌സഭ ഇനി ക്രിസ്മസ് അവധിക്കു ശേഷം അടുത്ത വ്യാഴാഴ്ചയേ ചേരുകയുള്ളു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നലെ പന്ത്രണ്ടരയോടെ പിരിഞ്ഞതിനു ശേഷമാണ് വിവിധ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളെ സ്പീക്കര്‍ അവരുടെ ചേംബറിലേക്ക് വിളിച്ചു വരുത്തിയത്. റാഫേല്‍ ഇടപാട് വിഷയത്തില്‍ ബിജെപി, കോണ്‍ഗ്രസ് അംഗങ്ങളും കാവേരി വിഷയത്തില്‍ എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ അംഗങ്ങളും ഉയര്‍ത്തിയ പ്രതിഷേധത്തില്‍ രാജ്യസഭ രണ്ടര വരെ നിര്‍ത്തിവച്ചു. രാജ്യത്തെ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ നിരീക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കികൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവാദ ഉത്തരവ് വിഷയം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഇന്നലെ ലോക്‌സഭയില്‍ ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."