കണ്‍വീനറെ മാറ്റുന്നതിനെ ചൊല്ലി ബഹളം; മുരിയാട് ഗ്രാമസഭാ യോഗം അലങ്കോലപ്പെട്ടു
പുല്ലൂര്‍: പഞ്ചായത്ത് അംഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാത്ത വാര്‍ഡ് വികസന സമിതി കണ്‍വീനറെ മാറ്റണമെന്ന ഗ്രാമസഭ അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്നുണ്ടായ ബഹളത്തെ തുടര്‍ന്ന് ഗ്രാമസഭാ യോഗം അലങ്കോലപ്പെട്ടു.
മുരിയാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പുല്ലൂര്‍ സ്കൂളില്‍ നടന്ന ഗ്രാമസഭാ യോഗമാണ് അലങ്കോലപ്പെട്ടത്. വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചുള്ളതായിരുന്നു ഗ്രാമസഭ.
പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷ പ്രസംഗം കഴിഞ്ഞയുടനെയാണ് അംഗങ്ങള്‍ കണ്‍വീനറെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കണമെന്നാവശ്യം ഉന്നയിച്ചത്. എന്നാല്‍ പ്രസിഡന്റ് ഇതിന് അനുവദിച്ചില്ല. കണ്‍വീനറെ മാറ്റണമെന്ന് അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും യോഗം പിരിച്ചുവിട്ടതായി വൈസ് പ്രസിഡന്റ് അറിയിക്കുകയായിരുന്നു.
ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് അംഗീകരിക്കാതെ യോഗം പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."