അരുവിക്കര പഞ്ചായത്തില്‍ വിഷന്‍ ഇന്ത്യ ഫൗണ്ടേഷന് അംഗങ്ങള്‍ സന്ദര്‍ശനം നടത്തി
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തില്‍ വിഷന്‍ ഇന്ത്യ ഫൗണ്ടേഷന് അംഗങ്ങള്‍ സന്ദര്‍ശനം നടത്തി.
പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും പ്രവര്‍ത്തനങ്ങളെകുറിച്ചു പഠിക്കുന്നതിനാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുപതംഗ സംഘം പഞ്ചായത്ത് സന്ദര്‍ശിച്ചത്. പഞ്ചായത്തിലെ ആശ്രയ ഗുണഭോക്താക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച സംഘം അവര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെ കുറിച്ചു പഠിക്കുകയും പഞ്ചായത്തിന്റെയും കുംടുംബശ്രീ യൂനിറ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനിയുടെയും മറ്റു പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിലാണ് അംഗങ്ങളെ സ്വീകരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ഷാജു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി. വിജയന് നായര്‍, സി.ഡി.എസ് അധ്യക്ഷ മിനിതകുമാരി എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രതിനിധി സംഘങ്ങളുമായി ആശയസംവാദവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."