പങ്കെടുക്കാന്‍ സ്വകാര്യ ബസുകളും; പുതുവര്‍ഷ ദിനത്തില്‍ യാത്ര ദുരിതമാവും
ഒലവക്കോട:് സംസ്ഥാനത്ത് ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിലേക്ക് ആളുകളെ കൊണ്ടു പോകുന്നതിനുള്ള സ്വകാര്യ ബസുകളുടെ ഓട്ടം പുതു വര്‍ഷദിനത്തില്‍ യാത്രക്കാര്‍ക്ക് ദുരിതംതീര്ക്കും ജില്ലാഅതിര്ത്തി വഴി കടന്നു പോകുന്ന വനിതാ മതിലിലേക്ക് വിവിധ കേന്ദ്രങ്ങളിലേക്കുള്ള അണികളെയാണ് സ്വകാര്യ ബസുകളില്‍ കൊണ്ടു പോകുന്നത്. ഇതിനു വേണ്ടി നഗര ഗ്രാമീണ മേഖലകളില്‍ സര്‍വിസ് നടത്തുന്ന നിരവധി ബസുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്.
സിറ്റി സര്‍വിസ് ബസുകളും ഗ്രാമീണമേഖലയില്‍ സര്‍വിസ് നടത്തുന്ന 52 സീറ്റുള്ള ബസുകളുമാണ് കൂടുതലും വനിതാ മതിലിലേക്ക് ബുക്കുചെയ്തിട്ടുള്ളത്. ഇതോടെ പുതുവര്‍ഷദിനത്തില്‍ നഗരങ്ങളിലേതിനു പുറമെ ഗ്രാമീണ മലയോര മേഖലകളിലും യാത്ര ദുരിതത്തിലാവും.
പുതിയ പെര്‍മിറ്റുള്ള ബസുകളില്‍ സിറ്റിങ് കപ്പാസിറ്റി കുറവാണെങ്കിലും 15 വര്‍ഷം പഴക്കമുള്ള ബസില്‍ കൂടുതല്‍ യാത്രക്കാരെ കൊള്ളുമെന്നതിനാലാണ് പഴയ വണ്ടി ബുക്ക് ചെയ്യുന്നത്.
അവധി ദിനമായതിനാലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാലും കലക്ഷന്‍ കുറവുള്ള ബസുകളുമാണ് ഓട്ടത്തിനു തയ്യാറാവുന്നത്. എന്നാല്‍ ഓട്ടത്തിനു വിസമ്മതിക്കുന്ന ബസുകളെ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി പങ്കടുക്കുന്നതായും ആരോപണങ്ങള്‍ വരുന്നുണ്ട്.
പൊതുവെ ബസുകള്‍ കുറവുള്ള മേഖലകളില്‍ ഓട്ടോ ടാക്സി സര്‍വിസുകളും ഇല്ലാത്തിടങ്ങളിലെ ജനങ്ങളാണ് പുതുവര്‍ഷത്തില്‍ ലക്ഷ്യസ്ഥാനതെത്താന്‍ കഴിയാതെ ദുരിതത്തിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."