പ്രഫുല്ല സാമന്തറ പയ്യന്നൂരിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു
പയ്യന്നൂര്‍: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ഗ്രീന്‍ നോബല്‍ ഗോള്‍ഡ്മാന്‍ എന്‍വയോണ്‍മെന്റല്‍ പ്രൈസ് ജേതാവുമായ പ്രഫുല്ല സാമന്തറ പയ്യന്നൂര്‍ കണ്ടങ്കാളിയിലെത്തി നിര്‍ദിഷ്ട പെട്രോളിയം സംഭരണ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. പരിസ്ഥിതി പ്രവര്‍ത്തകനും സംരക്ഷണ സമിതി ചെയര്‍മാനുമായ ടി.പി പത്മനാഭന്, അപ്പുക്കുട്ടന് കാരയില്‍, വിനോദ്കുമാര്‍, പത്മനാഭന് എന്നിവരും കൂടെയുണ്ടായിരുന്നു.
കണ്ടങ്കാളി പുഞ്ചക്കാട് റെയില്‍വേ ഗേറ്റ് മുതല്‍ കുഞ്ഞിമംഗലം ചങ്കുരിച്ചാല് വരെ റെയിലിനോട് ചേര്‍ന്ന് കിടക്കുന്ന 130 ഏക്കറോളം നെല്‍വയലും കണ്ടല്‍ക്കാടുകളുമാണ് പെട്രോളിയം സംഭരണശാല സ്ഥാപിക്കാന്‍ വിട്ടുകൊടുക്കുന്നത്. പദ്ധതിക്കെതിരേ സമരപ്രഖ്യാപന കണ്വന്ഷന് 20ന് ഉച്ചയ്ക്ക് രണ്ടിന് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കും. സംസ്ഥാനത്തെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും ജനകീയ സമര പ്രവര്‍ത്തകരും സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."