HOME
DETAILS
MAL
റോഡ് വീതി കൂട്ടാന്‍ സ്ഥലം വിട്ടു നല്‍കണം
backup
August 10 2016 | 22:08 PM
നിലമ്പൂര്‍: ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കോംപ്ലക്സിനു മുന്നില്‍ റോഡ് വീതി കൂട്ടുന്നതിനായി സ്ഥലം വിട്ടു നല്‍കുന്നതിന് നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് എം.എല്‍.എ ക്ക് നിവേദനം നല്കി.
ചന്തക്കുന്നിലെ സീനിയര്‍ സിറ്റിസണ്‍ അംഗം സി.മുഹമ്മദാലിയാണ് പി.വി അന്‍വര്‍ എംഎല്‍എക്കും, കലക്ടര്‍ക്കും നിവേദനം നല്‍കിയത്. വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലത്തിന്റെ മറ്റു രണ്ടു ഭാഗങ്ങള്‍ ഇത്തരത്തില്‍ വഴിക്കായി ഉപയോഗിച്ചിട്ടുണ്ട്.
ഇതു പോലെ രണ്ടു മീറ്റര്‍ വീതിയില്‍ സംസ്ഥാന പാത വികസനത്തിനു വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."