HOME
DETAILS

ബോണക്കാട്ട് കുരിശു തകര്‍ത്ത സംഭവം; കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി

  
backup
August 21 2017 | 04:08 AM

%e0%b4%ac%e0%b5%8b%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d


നെടുമങ്ങാട്: ബോണക്കാട് കുരിശുമലയിലെ നെറുകയില്‍ പ്രധാന കുരിശുള്‍പ്പെടെ 2 കുരിശുകളും അള്‍ത്താരയും തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി. വനം വകുപ്പിലുള്ളവര്‍ കുരിശ് തകര്‍ക്കാനുള്ള സാഹചര്യം ഇല്ലെന്നും കുരിശു തകര്‍ത്തത് രാത്രിയുടെ മറവിലായതിനാല്‍ സാമൂഹികവിരുദ്ധരാകും സംഭവത്തിനു പിന്നിലെന്നുമാണ് കരുതുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ വസതിയില്‍ നെയ്യാറ്റിന്‍കര രൂപതാ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുരിശു തകര്‍ത്ത സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി സഭാ നേതൃത്വത്തിന് ഉറപ്പു നല്‍കി. കുരിശ് പുനസ്ഥാപിക്കുന്നതിന് വനം വകുപ്പുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുരിശു പുനസ്ഥാപിക്കുക, കുരിശ് തകര്‍ത്തവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുക, ആരാധനാ സ്വാതന്ത്ര്യം നല്‍കുക, വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരേ വനംവകുപ്പ് എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുക, ഭാവിയില്‍ വിശ്വാസികള്‍ക്ക് തീര്‍ഥാടനം നടത്താനുള്ള സ്വാതന്ത്ര്യം നല്‍കുക തുടങ്ങി അഞ്ച് ആവശ്യങ്ങളാണ് നിവേദനത്തിലൂടെ സഭാനേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചത്.
നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ ജി. ക്രിസ്തുദാസ്, കെ.എസ് ശബരിനാഥന്‍ എം.എല്‍.എ, ഫാ. ഷാജ്കുമാര്‍, കെ.എല്‍.സി.എ നെയ്യാറ്റിന്‍കര രൂപതാ പ്രസിഡന്റ് അഡ്വ. രാജു, കെ.എല്‍.സി.എ തിരുവനന്തപുരം അതിരൂപതാ പ്രസിഡന്റ് ആന്റണി, കെ.എല്‍.സി.ഡബ്ല്യു.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സാ അല്‍റ്റിസ് എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  16 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago