HOME
DETAILS
MAL
ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ
backup
August 25 2017 | 19:08 PM
തിരുവനന്തപുരം: തിരുവനന്തപുരത്തെ ചൈതന്യ കണ്ണാശുപത്രിയില്‍ കണ്ണ് ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സാപിഴവുമൂലം മരണപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.
പിതാവ് ചെമ്മരുതി വില്ലേജില്‍ തോക്കാട് തെക്കേപാലവിള വീട്ടില്‍ ജോണി പിള്ള കിടപ്പുരോഗിയാണ്. മാതാവിന് തൊഴിലുറപ്പു ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ഇവരുടെ ഇളയ മകന് മാനസിക വൈകല്യമുള്ള കുട്ടിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."