വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകര്‍ക്കപ്പെട്ടു
ചണ്ഡീഗഡ്: ഗുര്‍മീതിന്റെ അനുയായികളുടെ കലാപത്തില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങളും തടസപ്പെട്ടു. നിയമവ്യവസ്ഥ അവഗണിച്ചുകൊണ്ട് സ്വയം സൃഷ്ടിച്ചെടുത്ത നിയമ സംവിധാനത്തിലേക്ക് ഇയാള്‍ എത്തിയത് എങ്ങനെയെന്ന സംശയം ബലപ്പെടുകയാണ്.
ഗുര്‍മീതിന്റെ ആശ്രമത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പൊലിസ് ശ്രമിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നുണ്ടായ ശക്തമായ തടസമാണ് ഇതിന് വിഘാതമായത്.
രാജ്യത്തിന്റെ നിയമവ്യവസ്ഥയെ അവഗണിച്ചുകൊണ്ട് സ്വന്തം നിയമമുണ്ടാക്കുകയും ശക്തമായ ഒരു സൈന്യത്തെ തന്നെ വളര്‍ത്തിയിരുന്നുവെന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതിനുപകരം സര്‍ക്കാരുകള്‍ അവഗണന തുടര്‍ന്നതാണ് ഗുര്‍മീതിന്റെ വളര്‍ച്ചക്ക് അടിത്തറയൊരുക്കിയത്.
ആശ്രമത്തില്‍ ആയുധങ്ങള്‍ യഥേഷ്ടമായിരുന്നു. പുറത്തെ കാര്യങ്ങള്‍ വീക്ഷിക്കുന്നതിനായി ആശ്രമത്തില്‍ റഡാര്‍ സംവിധാനവുമുണ്ടായിരുന്നു.
ഈ ആള്‍ദൈവത്തിന്റെ വളര്‍ച്ചക്കു പിന്നില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുടെ വലിയതോതിലുള്ള പിന്തുണയുണ്ടായിരുന്നു. ആശ്രമം കേന്ദ്രീകരിച്ച് നിരവധി കൊലപാതകങ്ങള്‍ ഉണ്ടായിട്ടും ഇതുസംബന്ധിച്ച് പലതിലും അന്വേഷണമുണ്ടായിട്ടില്ല.
സാമൂഹിക രംഗത്ത് ഇയാള്‍ പൊതുശല്യമായിട്ടും അത് അറിയിക്കാതെ അദ്ദേഹത്തെ മഹത്വവല്‍ക്കരിച്ച് മുന്നോട്ടുകൊണ്ടുപോയത് അന്ധമായി ആരാധിക്കുന്ന അനുയായികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."