അമ്പലപ്പാറയില്‍ ത്രിദിന പ്രദര്‍ശനവും ബോധവത്കരണവും
പാലക്കാട്: കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനവും ബോധവത്ക്കരണ പരിപാടികളും അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് കെ.കെ. കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ജി. ലത അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശങ്കരനാരായണന്‍. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി, ഡി.എ.വി.പി ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫിസര്‍ എല്‍.സി. പൊന്നുമോന്‍, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റുമാരായ സായിനാഥ്, ഉദയകുമാര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി സമീപപ്രദേശങ്ങളിലെ വിവിധ ഗ്രാമങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കായി ചിത്ര ത്തുന്നല്‍ മത്സരം, പട്ടം പറത്തല്‍ ഉത്സവം, പ്രശ്‌നോത്തരി മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളുമായി പൊതുജനങ്ങള്‍ക്ക് ആശയവിനിമയം നടത്താനുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."