ജില്ലയോടുള്ള അവഗണന: പ്രൊഫൈല്‍ കാംപയിന്‍ നടത്തി
കാസര്‍കോട്: ജില്ലയോടുള്ള അവഗണകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ അധികാരികള്‍ കണ്ടില്ലെന്നു നടിക്കരുതെന്ന് സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റും സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ.ഹരീഷ് വാസുദേവന്‍ പറഞ്ഞു.
കാസര്‍കോട് ജില്ലയോടുള്ള അവഗണക്കെതിരേ പ്രതിഷേധിക്കാനും വികസനത്തിനായി പ്രവര്‍ത്തിക്കാനും രൂപം കൊണ്ട 'കാസര്‍കോടിനൊരിടം' ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രൊഫൈല്‍ പിക്ച്ചര്‍ കാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ഒരു കൂട്ടായ്മ ആവശ്യമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു ഇടം രൂപപ്പെട്ടതെന്നും പ്രതിഷേധിക്കാനും പ്രതികരിക്കാനും അനുയോജ്യവും ഫലപ്രദവുമായ ഇടമാണു സോഷ്യല്‍ മീഡിയയെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പ്രൊഫൈല്‍ മാറ്റികൊണ്ടാണു പ്രൊഫൈല്‍ കാംപയിന്‍ ഹരീഷ് വാസുദേവന്‍ ഉദ്ഘാടനം ചെയ്തത്. ഇരുപത്തിനായിരത്തിലധികം അംഗങ്ങളുള്ള 'കാസര്‍കോടിനൊരിടം' ഗ്രൂപ്പില്‍ ഇതിനോടകം തന്നെ നിരവധി പേര്‍ പ്രൊഫൈല്‍ കാംപയിനുമായി സഹകരിച്ചു സ്വന്തം പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടുണ്ട്.
ജില്ലയ്ക്കു വേണ്ടി ജനകീയ ഇടപെടലുകള്‍ നടത്തി വികസനത്തിനായി ഒരേ ശബ്ദമായി മുന്നോട്ടു പോവാനാണ് ഗ്രൂപ്പിന്റെ പദ്ധതിയെന്ന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."