ദോക്ലായില്‍ ഇന്ത്യ പാഠം പഠിച്ചുവെന്ന് ചൈന
ബെയ്ജിങ്: ദോക്്ലാ സംഘര്‍ഷത്തില്‍നിന്ന് ഇന്ത്യ പാഠം പഠിച്ചുകാണുമെന്നാണ് പ്രതീക്ഷയെന്നും ഭാവിയില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും ചൈന.
അടുത്തയാഴ്ച ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ സൗത്ത് ഈസ്റ്റേണ്‍ ചൈനയില്‍ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനിരിക്കെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ്യിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായി നല്ല സൗഹൃദം സൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദോക്ലാമില്‍നിന്ന് പിന്മാറുകയാണെന്ന് തിങ്കളാഴ്ച ഇരുസേനകളും വ്യക്തമാക്കിയിരുന്നു. ദോക്ലായില്‍ ഇരു രാജ്യങ്ങളുടെയും സൈന്യം പട്രോളിങ് നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായ ഭൂട്ടാന്റെ അധീനതയിലുള്ള പ്രദേശമാണ് ദോക്ലാ. ജൂണ്‍ 16ന് ഇന്ത്യ-ഭൂട്ടാന്-ചൈന അതിര്‍ത്തികള്‍ ഒന്നിക്കുന്ന ദോക്ലായില്‍ അനധികൃതമായി ചൈന റോഡ് നിര്‍മാണം ആരംഭിച്ചതായിരുന്നു സംഘര്‍ഷത്തിന്റെ കാരണം.
അടുത്തയാഴ്ച ചൈനയിലെ ഷിയാമെനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെയാണ് ദോക്ലായില്‍ മുഖാമുഖം നിന്ന സൈന്യങ്ങളെ തിങ്കളാഴ്ച ഇരുരാജ്യങ്ങളും പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."