അടിച്ചമര്‍ത്തലിന് സി.പി.എം അടിമപ്പെടില്ല: പി. ജയരാജന്‍
തലശ്ശേരി: ഫസല്‍ വധക്കേസില്‍ കൊലപാതകി തന്നെ കുറ്റസമ്മതമൊഴി നല്‍കിയിട്ടും സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ശ്രമിക്കുന്ന സംഘടനയും സി.ബി.ഐയും ഏത് രീതിയിലുള്ള അടിച്ചമര്‍ത്തല്‍ നടത്തിയാലും സി.പി.എം അതിനുമുന്നില്‍ അടിമപ്പെടില്ലെന്ന് ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
അബു-ചാത്തുക്കുടി ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജയരാജന്‍. ഉത്തരേന്ത്യന്‍ ംസസ്ഥാനങ്ങളില്‍ ആര്‍.എസ്.എസിന്റെ കണ്ണുരുട്ടലില്‍ കോണ്‍ഗ്രസ് വിരണ്ട് പോയതിനാലാണ് അവിടങ്ങളില്‍ ബി.ജെ.പി ശക്തി പ്രാപിച്ചത.് എന്നാല്‍ കേരളത്തില്‍ ആര്‍.എസ്.എസ് അത്തരമൊരു വിരട്ടല്‍ നടത്തി സി.പി.എമ്മിനെ ഭയപ്പെടുത്തിയാല്‍ അതിനെ പ്രതിരോധിക്കുമെന്നും ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും ഗണേശോത്സവ ഘോഷയാത്രയും സി.പി.എം സംഘടിപ്പിക്കുന്നത് ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തി കുട്ടികള്‍ വഴിതെറ്റിപോകാതിരിക്കാനാണ്. ഇത്തവണ ജില്ലയില്‍ 300 ഘോഷയാത്രകള്‍ സംഘടിപ്പിക്കുമെന്ന് വീമ്പടിച്ചവര്‍ ആകെ 97 ഘോഷയാത്രകള്‍ മാത്രമാണ് നടത്തിയത.് അതില്‍ പങ്കാളിത്വം വളരെ ശുഷ്‌ക്കവുമായിരുന്നെന്നും ജയരാജന്‍ പറഞ്ഞു. തെരുവിലിറങ്ങി മതഭ്രാന്ത് നടത്തിയാല്‍ അതിനെ സി.പി.എം വിലക്കും. ശക്തമായ പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ജനാധിപത്യത്തിന്റെ കണിക പോലുമില്ലാത്ത ആര്‍.എസ്.എസാണ് കേന്ദ്ര സര്‍ക്കാറിനെ നിയന്ത്രിക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. എ.എന്‍ ഷംസീര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."