പെട്രോള്‍-ഡീസല്‍ വിലവര്‍ധന: കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി
മാന്നാര്‍ : പെട്രോളിന്റെയും ഡീസലിന്റെയും അന്യായമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് മാന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാന്നാറില്‍ പ്രകടനം നടത്തി. സ്റ്റോര്‍ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം പരുമലക്കടവില്‍ സമാപിച്ചു.
സമ്മേളനം കെ.പി.സി.സി. സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാധേഷ് കണ്ണന്നൂര്‍ അധ്യക്ഷതവഹിച്ചു.
പ്രകടനത്തിന് സണ്ണി കോവിലകം, എ.ആര്‍. വരദരാജന്‍നായര്‍, സതീഷ് ശാന്തിനിവാസ്, അഡ്വ. കെ. വേണുഗോപാല്‍, രാജേന്ദ്രന്‍ വാഴുവേലില്‍, ജോജി ചെറിയാന്‍, അജിത് പഴവൂര്‍, തമ്പി കൗണടിയില്‍, കെ. ബാലസുന്ദരപണിക്കര്‍, ഹരി കുട്ടമ്പേരൂര്‍, ടി.കെ. ഷാജഹാന്‍, സണ്ണി പുഞ്ചമണ്ണില്‍, പ്രമോദ് കണ്ണാടിശ്ശേരില്‍, സതീഷ് ബുധനൂര്‍, യു. ഉല്ലാസ്, തോമസുകുട്ടി കടവില്‍, രാജേഷ് നമ്പ്യാരേത്ത്, അനീഷ് വര്‍ഗീസ്, ഷിബു കിളിമന്തറ, ചിത്ര എസ്. നായര്‍, പി.ബി. സലാം, അഹമ്മദ്കുഞ്ഞ്, അനില്‍ മാന്തറ, നിസാര്‍ കുരട്ടിക്കാട്, ഹരി കുരട്ടിക്കാട്, ജ്യോതി വേലൂര്‍മഠം, രാധാമണി ശശീന്ദ്രന്‍, രേണുക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."