പശുവിന്റെ പേരില്‍ ഈ വര്‍ഷം ഉണ്ടായത് 35 ആക്രമണങ്ങള്‍; കൊല്ലപ്പെട്ടവരില്‍ അധികവും മുസ്ലിംകള്
ന്യൂഡല്‍ഹി: പശുക്കളുടെ പേരിലുള്ള കൊലപാതകങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം 35 ആക്രമണങ്ങളാണ് ഉണ്ടായതെന്നാണ് ഇന്ത്യാസ്പെന്റ് ഡോട് കോം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2010ന് ശേഷം ഗോരക്ഷാപ്രവര്‍ത്തകര്‍ 78 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷമാണ് ഏറ്റവുമധികം ആക്രമണങ്ങളുണ്ടായതെന്ന് വെബ്സൈറ്റ് സൂചിപ്പിക്കുന്നു. 97 ശതമാനത്തിലധികം ആക്രമണങ്ങളും 2014ന് ശേഷമാണ് ഉണ്ടായത്. 2010-11 വര്‍ഷങ്ങളില്‍ പശുവിന്റെ പേരിലുള്ള അതിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. 2012,13 വര്‍ഷങ്ങളില്‍ ഓരോ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2014ല്‍ മൂന്നു ആക്രമണങ്ങള്‍ ഉണ്ടായി. 2015ല്‍ അതിക്രമങ്ങളുടെ തോത് വലിയ രീതിയില്‍ വര്‍ധിക്കാന്‍ തുടങ്ങിയതായി ഇന്ത്യാസ്പെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2015ല്‍ 13 കേസുകളും, 2016ല്‍ 25 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണങ്ങളില്‍ കൊല്ലപ്പെവരില്‍ 87 ശതമാനം ആളുകളും മുസ്ലിംകളാണ്. 2010ന് ശേഷം 30 പേരാണ് ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 26 പേര് മുസ്ലിംകളാണ്. പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായവരില്‍ 53 ശതമാനവും മുസ്ലിംകളാണ്.
78 ആക്രമണങ്ങളിലായി ഇതുവരെ 36 കേസുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 52 ശതമാനം ആക്രമണങ്ങളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നതെന്നും ഇന്ത്യാസ്പെന്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."