മുര്‍സിയുടെ ജീവപര്യന്തം കോടതി ശരിവച്ചു
കെയ്‌റോ: മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ജീവപര്യന്തം തടവുശിക്ഷ ഈജിപ്തിലെ പരമോന്നത കോടതി ശരിവച്ചു. അധികാരത്തിലിരിക്കെ സര്‍ക്കാര്‍ രഹസ്യരേഖകള്‍ ഖത്തറിനു ചോര്‍ത്തി ദേശീയ സുരക്ഷയ്ക്കു ഹാനിയുണ്ടാക്കിയെന്ന കുറ്റമാണ് മുര്‍സിക്കെതിരേയുള്ളത്. ഇതേ കേസില്‍ മറ്റു മൂന്നുപേരുടെ വധശിക്ഷയും കോടതി ശരിവച്ചിട്ടുണ്ട്.
2014ലാണ് ഇത്തരമൊരു കുറ്റം ചുമത്തി നാലുപേരെയും അറസ്റ്റ് ചെയ്യുന്നത്. 2011ല്‍ നടന്ന അറബ് വിപ്ലവത്തെ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ 2013ല്‍ നിലവിലെ പ്രസിഡന്റും അന്നത്തെ സൈനിക തലവനുമായിരുന്ന അബ്ദുല്‍ ഫത്താഹ് സീസി അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. ഉടന്‍ തന്നെ മുര്‍സിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു.
സൈനിക അട്ടിമറി പരാജയപ്പെടുത്താനായി നൂറുകണക്കിനു പേരെ കൊന്ന കേസില്‍ നേരത്തെ മുര്‍സിയെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."