HOME
DETAILS

എഴുത്തുകാരനും,മാധ്യമപ്രവർത്തകനും, മുൻ എംപിയുമായ പ്രിതീഷ് നന്ദി അന്തരിച്ചു

  
January 08, 2025 | 6:30 PM

Writer journalist and former MP Pritish Nandi passed away

മുംബൈ: മുതിർന്ന മാധ്യമപ്രവർത്തകനും മുൻ എംപിയുമായ പ്രിതീഷ് നന്ദി അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു. മകനും ചലച്ചിത്ര നിർമ്മാതാവുമായ കുഷൻ നന്ദിയാണ് വാർത്ത പുറത്തുവിട്ടത്. 73 വയസായിരുന്നു. പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

നടൻ അനുപം ഖേർ പ്രിതീഷ് നന്ദിയെ അനുസ്‌മരിച്ച് കൊണ്ട് വികാരനിർഭരമായ കുറിപ്പ് സാമൂഹ്യമാധ്യങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത സുഹൃത്തതായ പ്രിതീഷ് നന്ദിയുടെ വിയോഗം ഞെട്ടലും അഗാധമായ ദുഖവും ഉണ്ടാക്കുന്നതാണ്. അദ്ദേഹം ഒന്നിനെയും ഭയപ്പെടാത്ത വ്യക്തിയായിരുന്നുവെന്നും അനുപം ഖേർ കുറിച്ചു.

മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായിയിരുന്നു പ്രിതീഷ് നന്ദി. 1990-കളിൽ ദൂരദർശനിൽ ദ 'പ്രിതീഷ് നന്ദി ഷോ' എന്ന പേരിൽ ഒരു ടോക്ക് ഷോ പ്രശസ്തമായിരുന്നു. 2000 ത്തിന്റെ തുടക്കത്തിൽ നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ നിരവധി ചലച്ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സൂർ, കാന്റെ, ജങ്കാർ ബീറ്റ്സ്, ചമേലി, ഹസാരോൺ ഖൈഷെയിൻ ഐസി, പ്യാർ കെ സൈഡ് ഇഫക്ട്സ് തുടങ്ങിയവ അതിൽ ചിലതാണ്.

അടുത്തിടെ 'ഫോർ മോർ ഷോട്ട്സ് പ്ലീസ്' എന്ന വെബ് സീരീസും 'മോഡേൺ ലവ് മുംബൈ' എന്ന ആന്തോളജി പരമ്പരയും അദ്ദേഹത്തിന്റെ കമ്പനി നിർമ്മിച്ചിരുന്നു. ഇംഗ്ലീഷിൽ 40 ഓളം കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുള്ള നന്ദി, ബംഗാളി, ഉറുദു, പഞ്ചാബി ഭാഷകളിൽ നിന്ന് കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. 1998-ൽ രാജ്യസഭാംഗമായ നന്ദി നാഷണൽ ടൂറിസം ബോർഡിലും പല പാർലമെൻ്ററി കമ്മിറ്റികളിലും അംഗമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  3 days ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  3 days ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  3 days ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  3 days ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  3 days ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  3 days ago
No Image

ഒടിപി ചോർത്തി പണം തട്ടി: പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  3 days ago
No Image

ശൈഖ് ഹസീനക്കെതിരായ കേസിലെ വിധി ഇന്ന്;  അനുയായികള്‍ക്ക് വൈകാരികമായ സന്ദേശം നല്‍കി മുന്‍ പ്രധാനമന്ത്രി

International
  •  3 days ago
No Image

ജഡേജക്ക് പിന്നാലെ മറ്റൊരു ഇതിഹാസവും രാജസ്ഥാനിലേക്ക്; റോയൽസ് ഇനി ഡബിൾ സ്ട്രോങ്ങ്

Cricket
  •  3 days ago