ജനവാസ കേന്ദ്രത്തില്‍ കൃഷിചെയ്ത കഞ്ചാവ് നശിപ്പിച്ചു
രാജാക്കാട്: ജനവാസ കേന്ദ്രത്തില്‍ കൃഷി ചെയ്ത കഞ്ചാവ് ചെടികള്‍ വെട്ടിനശിപ്പിച്ചു. പൂപ്പാറ ബോഡിമെട്ട്് തലക്കുളം കോളനിക്ക് സമീപം ജനവാസ കേന്ദ്രത്തോടു ചേര്‍ന്ന് 22 തടങ്ങളിലായി 44 കഞ്ചാവ് ചെടികള്‍ നട്ടിരുന്നു.
റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ കണ്ടെത്തിയ കഞ്ചാവ് തോട്ടമാണ് ഉടുമ്പന്‍ചോല എക്സൈസ് സംഘം നശിപ്പിച്ചത്. 4-5 അടി ഉയരമുള്ളതും അഞ്ചുമാസം പ്രായമുള്ളതുമായ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
ജടപിടിച്ചനിലയില് ആയിരുന്നു കഞ്ചാവ് ചെടികള്‍. ഉടുമ്പന്‍ചോല എക്സൈസ് ഓഫിസില്‍ ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് സംഘം പരിശോധനക്കെത്തിയത്. കഞ്ചാവ് കൃഷി നടത്തിയവരെപ്പറ്റി ചില സൂചനകള്‍ ലഭിച്ചെങ്കിലും പിടികൂടാനായില്ല.
ഇടുക്കി കഞ്ചാവിന് ഗുണമേന്മ കൂടുതലായതിനാല്‍ ഈ മേഖലയില്‍ കൃഷിചെയ്യുന്ന കഞ്ചാവ് ആന്ധ്ര, ഒറീസ എന്നീ സ്ഥലങ്ങളില്‍ നിന്നും എത്തിക്കുന്ന കഞ്ചാവുമായി കൂട്ടിചേര്‍ത്ത് വന്‍ വിലയ്ക്കാണ് വില്‍പ്പന നടത്തി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."