HOME
DETAILS

വിവാദഭൂമിയിലെ മരംമുറി: പൊലിസ് കേസെടുത്തു

  
backup
September 19, 2017 | 6:17 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%82%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%aa

 

തളിപ്പറമ്പ്: ഡോ. കുഞ്ഞമ്പു നായരുടെ തൃഛംബരം പെട്രോള്‍ പമ്പിന് സമീപത്തെ സ്ഥലത്തു നിന്നു 25 ലക്ഷം രൂപയുടെ മരം മുറിച്ചു കടത്തിയതിനും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും യുവാവിനെതിരേ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. ഇതുസംബന്ധിച്ച് കുഞ്ഞമ്പു ഡോക്ടറുടെ ചെന്നൈയിലുളള മകള്‍ വിജയലക്ഷ്മിയാണ് പൊലിസില്‍ പരാതി നല്‍കിയത്. തൃഛംബരത്തെ പി.വി അനിലിനെതിരെയാണ് കേസ്. 1986 മുതല്‍ ഇവര്‍ ഇവിടെ താമസിച്ചുവരികയാണ്. ഈ കാലയളവില്‍ ഇവിടെ നിന്നു 25 ലക്ഷം രൂപ വിലവരുന്ന മരം മുറിച്ചു കടത്തിയതിനും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും വിശ്വാസവഞ്ചന, കളവ് തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ മരം മുറിച്ചു കടത്തിയതിനുളള തെളിവുകള്‍ പൊലിസിനു ലഭിച്ചിരുന്നു.
കുഞ്ഞമ്പുനായരുടെ തൃച്ചംബരം ക്ഷേത്രം റോഡിലുളള ഉദയംവീട് കോമ്പൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന മൂന്ന് തേക്കുമരങ്ങള്‍ കഴിഞ്ഞദിവസം മുറിച്ചുകടത്തിയതെന്ന പരാതിയില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് പരാതി നല്‍കിയ വിജയലക്ഷ്മിയോട് പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ പരാതി ഇവരില്‍ നിന്നു ലഭിക്കുന്നതോടെ വിവാദഭൂമിയിലെ പുതിയ മോഷണത്തിനും പൊലിസ് കേസെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  6 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  6 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  6 days ago
No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  6 days ago
No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  6 days ago
No Image

പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ പിന്മാറുമോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് 

Kerala
  •  6 days ago
No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  6 days ago
No Image

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

Kerala
  •  6 days ago
No Image

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

Kerala
  •  6 days ago
No Image

ബജറ്റ്: പൊതുചർച്ച ഇന്ന് അവസാനിക്കും 

Kerala
  •  6 days ago