എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് കാര്‍ഡുകളില്‍ ഈസി ഇഎംഐ
കൊച്ചി : എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡുകളില്‍ പ്രീ-അപ്രൂവ്ഡ് ആയി ഈസി ഇഎംഐ ഓഫര്‍ അവതരിപ്പിച്ചു. എട്ട് ദശലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
എച്ച്ഡിഎഫ്‌സി ഇടപാടുകാര്‍ക്ക്, അവര്‍ വാങ്ങുന്ന വസ്തുക്കളുടെ പണം ഡെബിറ്റ് കാര്‍ഡുകളിലൂടെ ലളിതമായ തവണ വ്യവസ്ഥകളില്‍ അടയ്ക്കാവുന്നതാണ്.
ഉപഭോക്താക്കള്‍ക്ക് പ്രീ അപ്രൂവ്ഡ് വായ്പാ തുക ലഭ്യമാക്കാനുള്ള സംവിധാനവും ഉണ്ട്. ഈസി ഇഎംഐ ഓപ്ഷന്‍ ഓഫ്‌ലൈനിലും ഓണ്‍ലൈനിലും ഉപയോഗിക്കാം.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്‌ട്രോണിക്‌സ്, മൊബൈല്‍, ഫര്‍ണിച്ചര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിമാന, ട്രെയിന്‍ ടിക്കറ്റ് ബുക്കു ചെയ്യുന്നതിനും ചികിത്സയ്ക്കും ഈസി ഇഎംഐ ഉപയോഗിക്കാം.
ഈസി ഇഎംഐ -യില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. ഈസി ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം ക്രെഡിറ്റ് കാര്‍ഡുകളിലും ഡെബിറ്റ് കാര്‍ഡുകളിലും മര്‍ച്ചന്റ് ഔട്ട്‌ലറ്റുകളില്‍ ഡ്യൂറബിള്‍ ആന്‍ഡ് ലൈഫ് സ്റ്റൈല്‍ ഫിനാന്‍സിലും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."