ചെളിയില്‍ മുങ്ങി ബോവിക്കാനം-ബാലനടുക്കം പാത
ബോവിക്കാനം: തകര്‍ന്നു കിടക്കുന്ന പാതയില്‍ ചെളിയും നിറഞ്ഞതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ബോവിക്കാനം എട്ടാംമൈല്‍ ബാലനടുക്കം പാതയാണു കാല്‍നടയാത്രപോലും ദുഷ്‌കരമാക്കും വിധം ചെളി നിറഞ്ഞിരിക്കുന്നത്. രണ്ടു ദിവസം മുമ്പു പാതയില്‍ രൂപപെട്ട വന്‍ കുഴികള്‍ നികത്താന്‍ മണ്ണു കൊണ്ടിട്ടതു മൂലമാണു ചെളിനിറയാന്‍ കാരണമായത്. ഓട്ടോറിക്ഷകളടക്കമുള്ള ചെറിയ വാഹനങ്ങള്‍ ഇതുവഴി വരാന്‍ പോലും തയാറാകുന്നില്ലെന്നു പ്രദേശവാസികള്‍ പറഞ്ഞു. പലഭാഗങ്ങളിലും രണ്ടടി താഴ്ചവരെ ചെളി നിറഞ്ഞു കിടക്കുന്നുണ്ട്.
എതിരേ വാഹനങ്ങള്‍ വരുമ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള കാല്‍നടയാത്രക്കാരുടെ ദേഹത്തേക്കു ചെളി തെറിക്കുന്നതിനാല്‍ ഇതു വഴി നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണിപ്പോള്‍. ഓവുചാലുകള്‍ ഇല്ലാത്തതും വെള്ളം കെട്ടിനില്‍ക്കുന്നതുമാണു പാത തകരാനും ചെളിക്കുളമാകാനും കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു. അതിനിടെ ഈ പാത റീ ടാറിങ് ചെയ്യുന്നതിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ടാര്‍ ലഭിക്കാന്‍ വൈകിയതിനാലാണു മഴ തുടങ്ങും മുമ്പ് ടാറിങ് നടത്താന്‍ സാധിക്കാത്തതെന്നും ഉടന്‍ തന്നെ ടാറിങ് പ്രവര്‍ത്തി ആരംഭിക്കുമെന്നും വാര്‍ഡ് മെമ്പര്‍ നസീമ അഷറഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."