HOME
DETAILS
MAL
30 വര്‍ഷങ്ങള്‍ക്കുശേഷം മിസോറമില്‍ വീണ്ടും വനിതാ മന്ത്രി
backup
September 25 2017 | 21:09 PM
ഐസ്വാള്‍: 30 വര്‍ഷങ്ങള്‍ക്കുശേഷം സംസ്ഥാനത്ത് വീണ്ടും ഒരു വനിതാ മന്ത്രിയെ നിയമിച്ചു. ലാലാംപുയി ചോംങ്തുവാണ് പുതിയ മന്ത്രിയായി ഗവര്‍ണര്‍ നിര്‍ഭയ് ശര്മക്കുമുന്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.
ഇവര്‍ക്കൊപ്പം കെ.എസ് താംഗയും മന്ത്രിയായി അധികാരമേറ്റിട്ടുണ്ട്. തൊഴില്‍ മന്ത്രി ലാല്റിന്മാവിയ രാല്ത്തെ, ഫിഷറീസ് മന്ത്രി ബുധദന് ചക്മ എന്നിവര്‍ രാജിവച്ച ഒഴിവിലാണ് ചോംങ്തുവിനെയും താംഗയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. 1987ലാണ് സംസ്ഥാനത്ത് ആദ്യ വനിതാ മന്ത്രിയായ ലാല്ഹിംപുയി ഹമര്‍ അധികാരത്തിലിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."