HOME
DETAILS

ആശുപത്രി കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍

  
backup
September 26 2017 | 05:09 AM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

നാദാപുരം: ആശുപത്രി കേന്ദ്രീകരിച്ചു മോഷണം പതിവാക്കിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. വടയം നടുപ്പൊയില്‍ സ്വദേശി സുര്‍ജിത്തിനെ (29)ആണ് നാദാപുരം പൊലിസ് അറസ്റ്റ് ചെയ്തത്.
തിരക്കുള്ള സമയത്ത് ആശുപത്രിയിലെ വരിയില്‍ കുട്ടികളുമായി കാത്തു നില്‍ക്കുന്നവരില്‍ നിന്ന് ആഭരണങ്ങള്‍ തട്ടിയെടുക്കലാണ് ഇയാളുടെ രീതി.
കഴിഞ്ഞ ദിവസം നാദാപുരം താലൂക്ക് ആശുപത്രിയില്‍ അമ്മയോടോത്ത് വരിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയുടെ പാദസരം പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. കുട്ടിയുടെ അസാധാരണ ഭാവം കണ്ട് പരിശോധിക്കുന്നതിനിടെ പാദസരം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഇതേ തുടര്‍ന്ന് യുവതി ബഹളം വെക്കുന്നതിനിടയില്‍ നിലത്തുവീണ പാദസരം കൈക്കലാക്കാന്‍ ശ്രമിച്ച യുവാവിനെ ആളുകള്‍ പിടികൂടി ചോദ്യം ചെയ്തു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലിസില്‍ ഏല്‍പ്പിക്കുകയും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. ആശുപത്രിയില്‍ നടന്ന സമാന സംഭവങ്ങളില്‍ ഇയാള്‍ക്കുള്ള പങ്ക് അറിയാനായി പൊലിസ് ചോദ്യം ചെയ്തു വരികയാണ്.
നേരത്തെ ആശുപത്രി കേന്ദ്രീകരിച്ച് മൂന്ന് പിടിച്ചുപറി സംഭവങ്ങളില്‍ നാദാപുരം പൊലിസില്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍ സംഭവങ്ങളില്‍ നാടോടികളെയാണ് സംശയിച്ചിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-03-01-2025

PSC/UPSC
  •  16 days ago
No Image

സംസ്ഥാന കലോത്സവ അപ്പീലുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  16 days ago
No Image

രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സമൂഹക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല; ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൻ്റെ കരട് രേഖ പുറത്ത്

National
  •  16 days ago
No Image

കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ

Kerala
  •  16 days ago
No Image

സിറിയയിലേക്ക് സഹായമെത്തിക്കുന്നത് തുടർന്ന് സഊദി; ഭക്ഷണം, മരുന്നുകൾ, എന്നിങ്ങനെ 81 ടൺ അവശ്യവസ്തുക്കളുമായി മൂന്നാം വിമാനം ദമാസ്കസിലെത്തി

National
  •  16 days ago
No Image

അഴിമതിക്കെതിരെ കടുത്ത നടപടിയെടുത്ത് സഊദി; 390 ജീവനക്കാരെ ചോദ്യം ചെയ്തു, 145 പേർ അറസ്റ്റിലായി

Saudi-arabia
  •  16 days ago
No Image

അമിത വേഗതയിലെത്തിയ ഥാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു

Kerala
  •  16 days ago
No Image

തൃശൂരിൽ ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ

Kerala
  •  16 days ago
No Image

ഒഡിഷയിലെ മണപ്പുറം ​ഗോൾഡ് ലോൺ ബ്രാഞ്ചിൽ പട്ടാപ്പകൽ വൻ കവർച്ച

latest
  •  16 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: കോണ്‍ഗ്രസും എസ്.പിയും സുപ്രിം കോടതിയിലേക്ക്

National
  •  16 days ago