വിചാരണക്കിടെ മുങ്ങിയ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി
കാസര്‍കോട്: വിചാരണക്കിടെ മുങ്ങിയ ഇതര സംസ്ഥാനക്കാരനായ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. ഒറീസ ജഡിപൂരിലെ ഹൊസദാര്ഘട്ടില് തുഷാര്‍ സിങ് മാലിക് എന്ന മദന്‍ മാലി(27)കാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (രണ്ട്) യില്‍ കീഴടങ്ങിയത്.
ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. മടിക്കൈ കക്കാട്ട് കൂലോം റോഡിലെ രാജേന്ദ്രന്റെ ഭാര്യ പി.കെ. ജിഷ (24)യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മദന്‍ കേസിന്റെ വിചാരണ നടക്കുന്നതിനിടെ മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് മദനെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
2012 ഫെബ്രുവരി 19നാണ് ജിഷ കൊല ചെയ്യപ്പെട്ടത്. രാജേന്ദ്രന്റെ പിതാവിനെ പരിചരിക്കാനായി വീട്ടില്‍ നിര്‍ത്തിയ മദന്‍മാലിക് ജിഷയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. കേസിന്റെ വിചാരണ കഴിഞ്ഞ മാസം 13ന് ആണ് തുടങ്ങിയത്.
തുടക്കത്തില്‍ ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും പിന്നീട് വന്നിരുന്നില്ല. അതേ സമയം താന്‍ നാട്ടിലേക്ക് പോയതാണെന്നും മുങ്ങിയതല്ലെന്നുമാണ് മദന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."