കുട്ടികള്‍ക്കിടയില്‍ വര്‍ഗീയത പടര്‍ത്താന്‍ ശ്രമം വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ പുസ്തകങ്ങളുമായി
കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിനെ നോക്കുകുത്തിയാക്കി സ്‌കൂളുകളില്‍ ആര്‍.എസ്.എസിന്റെ പുസ്തക വിതരണം. സ്‌കോളര്‍ഷിപ്പ് പരീക്ഷയെന്ന പേരുപറഞ്ഞാണ് സംഘ്പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘ്പരിവാര്‍ നേതാക്കളെ വീരപുരുഷന്‍മാരായി ചിത്രീകരിക്കുന്നതുമാണ് പുസ്തകങ്ങള്‍. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നേതൃത്വത്തിലാണ് പുസ്തക വിതരണം. നാലുമുതല്‍ പത്തുവരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാരതി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. പുസ്തക വിതരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
അതിനിടെ, പുസ്തകവിതരണം കൊയിലാണ്ടി ബോയ്‌സ് എച്ച്.എസ്.എസില്‍ വിദ്യാര്‍ഥി സംഘടനകള്‍ തടഞ്ഞു. ഇവിടെയുള്ള ചില ആര്‍.എസ്.എസ് അനുകൂലികളായ അധ്യാപകരാണ് പുസ്തക വിതരണത്തിന് പിന്നിലെന്നാണ് വിവരം. ഇവര്‍ക്കും പ്രധാന അധ്യാപകനുമെതിരേ നടപടിയുണ്ടാകുമെന്നാണ് വിവരം.
മുന്‍ വര്‍ഷങ്ങളില്‍ വിദ്യാഭാരതിക്കുകീഴിലുള്ള സ്‌കൂളുകളില്‍ മാത്രം നടത്തിയിരുന്ന പരീക്ഷ ഇത്തവണ പൊതുവിദ്യാലയങ്ങളില്‍ക്കൂടി വ്യാപിപ്പിക്കുകയായിരുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയില്‍ ഔറംഗസീബിന്റെ കാലത്ത് ക്ഷേത്രംപൊളിച്ച് പള്ളി സ്ഥാപിച്ചതായും ശ്രീകൃഷ്ണ ജന്മഭൂമിയെ മോചിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നതായും പുസ്തകത്തില്‍ പറയുന്നു. ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍നിന്ന് തുരങ്കം ഉണ്ടാക്കിയ ബാലനാണ് ഹെഡ്‌ഗേവാറെന്നും ഗാന്ധിജിക്കും ടാഗോറിനുമൊപ്പമാണ് ഗോള്‍വാക്കറിന്റെ സ്ഥാനമെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."