HOME
DETAILS

സര്‍ക്കാര്‍ സ്‌പെഷല്‍ സ്‌കൂളുകളില്‍ അനധികൃത നിയമനത്തിനു നീക്കം

  
backup
November 05 2017 | 20:11 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d


തിരുവനന്തപുരം: സ്ഥിരം ഒഴിവുകള്‍ പി.എസ്.സിക്കു വിടാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌പെഷല്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസവകുപ്പ് അനധികൃത നിയമനത്തിന് കളമൊരുക്കുന്നു. കോടതിവിധിയിലൂടെ താല്‍ക്കാലിക ജീവനക്കാരായ ആര്‍ക്കും സ്ഥിരനിയമനം നേടാനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ സ്‌പെഷല്‍ സ്‌കൂളുകളില്‍ ചില തസ്തികകളില്‍ സ്ഥിരനിയമനം നടന്നിട്ട് വര്‍ഷങ്ങളായി. അവസാനമായി അസിസ്റ്റന്റ് അധ്യാപക തസ്തികകളിലേക്ക് മാത്രമാണ് പി.എസ്.സി വഴി നിയമനം നടന്നത്. മിക്ക തസ്തികകളിലും താല്‍ക്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. വര്‍ഷാവര്‍ഷം ഇന്റര്‍വ്യൂ നടക്കുന്നുണ്ടെങ്കിലും സ്ഥിരം ആളുകളെ തന്നെയാണ് നിയമിക്കുന്നതെന്നാണ് ആക്ഷേപം. രാഷ്ട്രീയ സമ്മര്‍ദങ്ങളാണ് ഇതിന് പിന്നിലെന്നും ഇന്റര്‍വ്യൂ വെറും പ്രഹസനമാണെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്ക് ഭിന്നശേഷിക്കാരായ കുട്ടികളോട് യാതൊരു സാമൂഹിക പ്രതിബന്ധതയും ഉണ്ടാകാറില്ല. രാഷ്ട്രീയക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നവരായതിനാല്‍ രക്ഷിതാക്കള്‍ക്ക് പരാതിപ്പെടാനും കഴിയുന്നില്ല. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുടെ സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് നിയമനം പി.എസ്.സിക്കു വിടാത്തതെന്നും ആക്ഷേപമുണ്ട്.
തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ സ്‌പെഷല്‍ സ്‌കൂളിലെ താല്‍ക്കാലിക സംഗീത അധ്യാപിക കോടതി ഉത്തരവിലൂടെ സ്ഥിരനിയമനത്തിന് ശ്രമിക്കുന്നുണ്ട്. ഒഴിവുകള്‍ പി.എസ്.സിക്കു വിടുന്നതുവരെ തനിക്ക് അവധിക്കാല ശമ്പളത്തോടൊപ്പം താല്‍ക്കാലിക നിയമനം നല്‍കണമെന്ന കോടതി വിധി ഇവര്‍ സമ്പാദിച്ചിരുന്നു. കോടതിവിധിപ്രകാരം ആ സ്‌കൂളില്‍ തന്നെ അധ്യാപികയായി തുടരുകയാണ് ഇപ്പോള്‍.
താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവധിക്കാല ശമ്പളത്തിന് അര്‍ഹതയില്ലാഞ്ഞിട്ടുപോലും സര്‍ക്കാര്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചില്ല. പകരം ഈ അധ്യാപികയെ കോടതി വിധിയനുസരിച്ച് താല്‍ക്കാലികമായി തുടരാന്‍ ഉത്തരവിട്ടു. ഹാജര്‍നില കണക്കാക്കി മാത്രം ശമ്പളം നല്‍കേണ്ടുന്ന താല്‍ക്കാലിക തസ്തികയ്ക്ക് എങ്ങനെ അവധിക്കാല ശമ്പളം നല്‍കുമെന്ന കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി ലഭിച്ചപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അറിയുന്നത്.
ഒഴിവുകള്‍ പി.എസ്.സിക്കു വിടുന്നത് വരെ ഈ അധ്യാപികയെ പിരിച്ചുവിടരുതെന്ന കോടതിവിധിയുടെ പ്രായോഗികത പോലും പരിശോധിക്കാതെയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നിലവിലുള്ള സേവന-വേതന വ്യവസ്ഥകളെ ആകെ ചോദ്യം ചെയ്യുന്ന കോടതിവിധിക്കെതിരേ അപ്പീലിനു പോകാതെ കോടതിവിധി നടപ്പിലാക്കണമെന്ന ഉത്തരവിറക്കുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ്. ഭാവിയില്‍ കോടതി ഉത്തരവിന്റെ മറവില്‍ ആര്‍ക്കും സ്ഥിരനിയമനം സ്വന്തമാക്കാമെന്ന തെറ്റായ കീഴ്‌വഴക്കമാണിത് സൃഷ്ടിക്കുക. ഈ തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം കാത്തിരിക്കുന്ന ഭിന്നശേഷിക്കാരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെയാണ് ഇത് ബാധിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍

National
  •  2 months ago
No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago
No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago