HOME
DETAILS
MAL
തോമസ് ചാണ്ടി: നിയമോപദേശം ലഭിച്ചതിനു ശേഷം തീരുമാനമെന്ന് സി.പി.എം
backup
November 06 2017 | 08:11 AM
തിരുവന്തപുരം: കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തു നില്ക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേ ഉടന്‍ നടപടിയുണ്ടാകില്ലെന്ന സൂചനയുമായി സി.പി.എം. എ.ജിയുടെ നിയമോപദേശത്തിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.
ഇന്നു തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നിരുന്നു. തോമസ് ചാണ്ടിക്കെതിരായ ആരോപണം ഇന്ന് യോഗം വിശദമായി ചര്‍ച്ച ചെയ്തില്ല. വിഷയത്തില്‍ സര്‍ക്കാരാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.
പാര്‍ട്ടിക്ക് മാത്രമായി ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. എജിയുടെ നിയമോപദേശം വരുന്നതുവരെ കാത്തിരിക്കണമെന്നും യോഗത്തില്‍ ചര്‍ച്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."