HOME
DETAILS
MAL
45,000 ക്ലാസ് റൂമുകള്‍ അടുത്ത അധ്യയനവര്‍ഷം സ്മാര്‍ട്ട് ആകും
backup
November 24 2017 | 23:11 PM
തിരുവനന്തപുരം: അടുത്ത അധ്യയ വര്‍ഷം സംസ്ഥാനത്തെ പൊതുമേഖലയിലുള്ള സ്‌കൂളുകളിലെ 45,000 ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ആകും. ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ക്കായി 60,250 ലാപ്‌ടോപ്പുകളും 43,75 മള്‍ട്ടിമീഡിയ പ്രൊജക്ടറുകളും ഒരുക്കും. മാര്‍ച്ചോടെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെങ്കിലും അടുത്ത ജൂണില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തോടെയാകും കുട്ടികള്‍ക്ക് ഇവ പ്രയോജനപ്പെടുത്താനാകുക.
അടുത്തവര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മൂന്നു ഘട്ടങ്ങളിലായാണ് ഈ ഉപകരണങ്ങള്‍ സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യുക. ഏകദേശം 500 കോടിയോളം രൂപയാണ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. ലാപ്‌ടോപ്പുകള്‍ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറിലായിരിക്കും പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."