HOME
DETAILS

പൊലിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി; പൊലിസില്‍ പഴയ ശീലങ്ങള്‍ പലപ്പോഴും തികട്ടി വരുന്നുവെന്ന് പിണറായി

  
backup
November 26 2017 | 01:11 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b5%81

കണ്ണൂര്‍: സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പഴയ ശീലങ്ങളില്‍ നിന്ന് പൂര്‍ണമുക്തമാവാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ലെന്നും പഴയ ചിന്തയില്‍ പ്രവര്‍ത്തിക്കേണ്ട വിഭാഗമല്ല പൊലിസെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ കെ.എ.പി നാലാം ബറ്റാലിയന്റെയും മലബാര്‍ സ്‌പെഷ്യല്‍ പൊലിസിന്റെയും പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉത്തരവാദിത്വങ്ങള്‍ നല്ല രീതിയില്‍ ഏറ്റെടുക്കുക, തികഞ്ഞ ജാഗ്രത പാലിക്കുക, ഏതുതരത്തിലുള്ള പ്രലോഭനങ്ങളിലും സ്വാധീനിക്കപ്പെടാതിരിക്കുക, 'മൃദഭാവേ, ദൃഢ കൃത്യേ' എന്ന ദര്‍ശനം പൊലിസ് പാലിക്കണം. ജനങ്ങളോട് ഇടപെടുമ്പോള്‍ മൃദുഭാവം വേണം. കൃത്യ നിര്‍വഹണത്തില്‍ ദൃഢത വേണമെന്നും അദ്ദേഹം പറഞ്ഞു.
ജനമൈത്രി പൊലിസ് കടലാസില്‍ ഒതുങ്ങേണ്ടതല്ല. ഒറ്റപ്പെട്ടു കഴിയുന്ന പ്രായം ചെന്ന ദമ്പതികളുള്ള വീടുകളില്‍ പൊലിസിന്റെ കണ്ണ് വേണം. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനും സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ പരാതിപ്പെടാനുമായി പഞ്ചായത്ത് കേന്ദ്രങ്ങളില്‍ വനിതാ പൊലിസ് എത്തി പരാതി സ്വീകരിക്കാനുള്ള നടപടി തുടങ്ങികഴിഞ്ഞു. കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശനമായ നടപടികളും അന്വേഷണങ്ങളും വേണം. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ല. ജനങ്ങളോട് നല്ലബന്ധം സ്ഥാപിക്കാന്‍ ഉതകുന്ന നിരവധി പുതിയ പരിഷ്‌കാരങ്ങള്‍ പൊലിസ് സേനയില്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എ.പി നാലാം ബറ്റാലിയനിലെ 113 പൊലിസുകാരും മലബാര്‍ സ്‌പെഷല്‍ പൊലിസിലെ 183 പൊലിസുകാരും ഉള്‍പ്പടെ 296 പേരാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. കെ.എ.പി നാലാം ബറ്റാലിയനില്‍ നിന്ന് പരിശീലനം കഴിഞ്ഞ പൊലിസുകാരുടെ ഇരുപത്തിയാറാമത് ബാച്ചാണിത്.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എല്‍.എ മാരായ ജെയിംസ് മാത്യു, ടി.വി രാജേഷ്, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആര്‍മ്ഡ് ബറ്റാലിയന്‍ എ.ഡി.ജി.പി സുധേഷ് കുമാര്‍, ആര്‍മ്ഡ് ബറ്റാലിയന്‍ ഡി.ഐ.ജി ഷെഫീന്‍ അഹമ്മദ്, എം.എസ്.പി കമാന്‍ഡന്റ് കെ.പി ഫിലിപ്പ്, നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ചടങ്ങില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭൂതകാലത്തിന്റെ മുറിവുകൡ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  5 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  5 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  5 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  5 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  5 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  5 days ago
No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  5 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  5 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  5 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  5 days ago