HOME
DETAILS

ഷെറിന്‍ മാത്യൂസിനു ക്രൂരമര്‍ദ്ദനമേറ്റിരുന്നു; എല്ലുകള്‍ പലതവണ പൊട്ടിയിരുന്നെന്നു ഡോക്ടര്‍

  
backup
November 30 2017 | 09:11 AM

sherin-mathews-showed-signs-of-abuse-doctor

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍. ഷെറിന്റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നുവെന്നും ഷെറിനെ മുന്‍പ് പരിശോധിച്ച ഡോക്ടര്‍ കോടതിയെ അറിയിച്ചു.

ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് കോടതിക്കു മുമ്പാകെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്.

ശരീരത്തില്‍ പലയിടങ്ങളിലായി മുറിവുണങ്ങിയതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ഇതെല്ലാം ഷെറിനെ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നതിന് ശേഷമുണ്ടായ മുറിവുകളാണ് ഇത്.

സ്വന്തം കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുന്നതിന് വെസ്‌ലിയും സിനിയും കഴിഞ്ഞ ദിവസം കോടതിയിലെത്തിയിരുന്നു.

ഒക്ടോബര്‍ 7നാണ് മൂന്നുവയസുകാരിയായ കുട്ടിയെ മലയാളി ദമ്പതികളുടെ വീട്ടില്‍ നിന്ന് കാണാതാവുന്നത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്നാണ് 22ന് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹ പരിശോധനയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. ഷെറിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ: വുഡ്ലം ഒഡാസിയ സീസൺ-2ന് തുടക്കം

uae
  •  a month ago
No Image

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും പുടിനും 

Saudi-arabia
  •  a month ago
No Image

ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല; എംവി ഗോവിന്ദൻ

Kerala
  •  a month ago
No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  a month ago
No Image

പതിനെട്ടാം പടി കയറുമ്പോല്‍ പൊലിസുകാരന്‍ കരണത്തടിച്ചെന്ന പരാതി: പൊലിസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാര്‍ജ ചാരിറ്റി ഇനിഷ്യേറ്റീവ്

uae
  •  a month ago
No Image

തുരുത്തിക്കരയിൽ വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; ഇടപെട്ട് മന്ത്രി ശിവൻകുട്ടി, അന്വേഷിച്ച് റിപ്പോ‍ർട്ട് സമർപ്പിക്കണം

Kerala
  •  a month ago