മിന്നലാക്രമണം പോലെ തിരിച്ചടിക്കാന്‍ വേറെയും മാര്‍ഗങ്ങളുണ്ടെന്ന് കരസേനാ മേധാവി
ന്യൂഡല്‍ഹി: മിന്നലാക്രമണം പോലെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേനക്ക് വേറെയും മാര്‍ഗങ്ങളുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.
2016ല്‍ നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മിരില്‍ നടത്തിയ മിന്നലാക്രമണവും 2015ലെ മ്യാന്മര് സൈനിക നടപടിയും പോലുള്ള പലവഴികളും സൈന്യത്തിനറിയാം. ഒരിക്കല്‍ സ്വീകരിച്ച മാര്‍ഗം വീണ്ടും തേടില്ലെന്നും പുതുമയുള്ള മറ്റ് മാര്‍ഗങ്ങളായിരിക്കും തേടുകയെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനും സൈനിക നടപടികളെസംബന്ധിച്ച് വിലയിരുത്തല്‍ നടത്തുകയും ചെയ്യുന്ന നിതിന്‍ ഗോഖലെയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരില്‍ 18 സൈനികരുടെ ജീവന് നഷ്ടപ്പെട്ടതിന് മറുപടി നല്‍കേണ്ടത് അത്യാവശ്യമായതിനാലാണ് മ്യാന്മര് അതിര്‍ത്തിയിലെ സൈനിക നടപടി ആസുത്രണം ചെയ്തിരുന്നത്.
ഏറെക്കാലമായി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്ന സൈന്യത്തിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരുടെ കേഡര്‍ റിവ്യൂ സംവിധാനം അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."