സ്വരാജ്യത്തില്‍ നിന്നും സുരാജ്യത്തിലേക്ക് മാറണം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ആ വെല്ലുവിളികള്‍ അതിജീവിക്കാന്‍ സുസജ്ജമായ 125 കോടി തലച്ചോറുകളുണ്ട് അത് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ മഹത്തരമാക്കുകയാണ് നമ്മുടെ കടമ. സ്വരാജ്യത്തില്‍ നിന്നും സുരാജ്യത്തിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്രദിനത്തില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.
സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഭരണം കാര്യക്ഷമമാക്കുന്നതില്‍ പുരോഗതിയുണ്ടായി. റെയില്‍വേ, പാസ്‌പോര്‍ട്ട് വിതരണം എന്നിവ മെച്ചപ്പെടുത്തി. ആധാറുമായി 70 കോടി ജനങ്ങളെ ബന്ധിപ്പിച്ചു. ഊര്‍ജോത്പാദനത്തിലും വന്‍ കുതിപ്പുണ്ടായി. പതിനായിരം ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിച്ചു. 21 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. രാജ്യത്തുനിന്നു നിരാശാഭാവം മാറ്റാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."