ക്ഷേമപെന്ഷന് 1,544 കോടി അനുവദിച്ചു; നാളെ മുതല്‍ പെന്ഷന് വിതരണം
തിരുവനന്തപുരം: മൂന്നു മാസത്തെ സാമൂഹ്യക്ഷേമ, ക്ഷേമനിധി പെന്ഷന് വിതരണത്തിന് 1,544 കോടി അനുവദിച്ചു. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള പെന്‍ഷനാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ആകെ 51 ലക്ഷം പേര്‍ക്ക് പെന്ഷന് ലഭിക്കും. നാളെ മുതല്‍ വിതരണം ആരംഭിക്കും.
ബാങ്ക് അക്കൗണ്ടു വഴിയോ സഹകരണസംഘങ്ങള്‍ വഴി നേരിട്ടോ ആണ് പെന്ഷന് വിതരണം ചെയ്യുക. സാമൂഹ്യക്ഷേമ പെന്ഷന് വിതരണത്തിന് 1,361 കോടിയും ക്ഷേമനിധി പെന്ഷന് വിതരണത്തിന് 183 കോടി രൂപയുമാണ് അനുവദിച്ചത്.
ആധികാരിക രേഖകളില്ലാത്തതിനാല്‍ പെന്ഷന് ലഭിക്കാതിരുന്നവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കുന്നതിന് നവംബര്‍ മാസത്തില്‍ അവസരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി 65,000 പേരാണ് രേഖകള്‍ സമര്‍പ്പിച്ചത്. അവര്‍ക്കും പെന്ഷന് ലഭിക്കും.
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പാവങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റംവരുത്തേണ്ടെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പെന്ഷന് വിതരണത്തിന് പണം അനുവദിച്ചതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."